Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: യു.എ.ഇയിൽ...

കോവിഡ്​: യു.എ.ഇയിൽ രണ്ട്​ മലയാളികൾ മരിച്ചു

text_fields
bookmark_border
കോവിഡ്​: യു.എ.ഇയിൽ രണ്ട്​ മലയാളികൾ മരിച്ചു
cancel

ദുബൈ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന രണ്ട്​ മലയാളികൾ യു.എ.ഇയിൽ മരിച്ചു. തിരുവനന്തപുരം സ്വദേശി ദിലീപ്​ കുമാർ (44), തിരൂർ സ്വ​ദേശി കുഞ്ഞിമോൻ (55) എന്നിവരാണ്​ മരിച്ചത്​.

ഒരാഴ്ചയായി ചികിത്സയിലായിരുന്ന തിരൂര്‍ പുറത്ത ൂര്‍ പള്ളിക്കടവ്​ കുഞ്ഞിമോന്‍ അബൂദബിയിലാണ്​ മരണപ്പെട്ടത്​. അബൂദബിയിൽ സംസ്​കരിച്ചു. അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. 30 വര്‍ഷമായി ​പ്രവാസജീവിതം തുടങ്ങിയിട്ട്​. മൂന്നുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. പനിയെ തുടര്‍ന്ന്​ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ വസന്ത, മകന്‍ ലിജിത്, മരുമകന്‍ ബാബു എന്നിവര്‍ അബൂദബിയിലുണ്ട്. മകള്‍: ലിംന.

തിരുവനന്തപുരം വളവുച്ച ​പരേതതനായ ലോഹിതാക്ഷ​​െൻറ മകൻ ദിലീപ്​ കുമാർ ദുബൈയിലാണ്​ മരിച്ചത്​. രോഗലക്ഷണങ്ങളെ തുടർന്ന്​ നാല്​ ദിവസം മുൻപാണ്​​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചത്​. രണ്ട്​ ദിവസം മുൻപ്​ ന്യുമോണിയ കൂടിയിരുന്നു. മാതാവ്​: അരുന്ധതി. യു.എ.ഇയിൽ സംസ്​കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - covid tirur pravasi died in abu dhabi-kerala news
Next Story