ഒരാഴ്ചക്കിടെ 15,000 പേർക്ക് കോവിഡ്; 29 മരണം
text_fieldsതിരുവനന്തപുരം: പുതിയ വകഭേദമില്ലെന്നും ആശങ്ക വേണ്ടെന്നും സർക്കാറും ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് കോവിഡ് കേസുകളിലും മരണനിരക്കിലും വൻവർധന. ഒരാഴ്ചക്കിടെ 15,413 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 29 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് രോഗികളുടെ എണ്ണത്തിൽ വർധന.
വ്യാഴാഴ്ച 2415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 368, കൊല്ലം 108, പത്തനംതിട്ട 111, ഇടുക്കി 88, കോട്ടയം 260, ആലപ്പുഴ 103, എറണാകുളം 796, തൃശൂർ 165, പാലക്കാട് 33, മലപ്പുറം 62, കോഴിക്കോട് 213, വയനാട് 19, കണ്ണൂർ 57, കാസർകോട് 32 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കണക്ക്. അഞ്ചുപേർ മരിച്ചു. എറണാകുളത്ത് രണ്ട്, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. അതേസമയം 15,000 ൽ താഴെ പരിശോധനകൾ മാത്രമാണ് നടക്കുന്നത്.
ഡൽഹി ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ ഒമിക്രോണിന്‍റെ ഉപവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎ.2.12.1 എന്ന വംശപരമ്പരയാണെന്നാണ് സ്ഥിരീകരണം. ഗുരുതരമല്ലെങ്കിലും വ്യാപനശേഷി കൂടുതലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.