സെക്രേട്ടറിയറ്റിന് മുന്നിലെ സമരങ്ങൾ നേരിട്ട അസി. കമീഷണർക്ക് കോവിഡ്; സമ്പര്‍ക്കപട്ടിക സങ്കീർണം
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിലെ സമരങ്ങൾ നേരിടുന്നതിന് നേതൃത്വം വഹിച്ച കേൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണർക്ക് കോവിഡ്. ഇദ്ദേഹത്തിെൻറ സമ്പര്‍ക്കപട്ടിക സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ്. മുഖ്യമന്ത്രി തിങ്കളാഴ്ച പെങ്കടുത്ത പരിപാടിയിലും എ.സി.പി സുനീഷ്ബാബു പെങ്കടുത്തിരുന്നു. അതിനിടെ ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ നിരീക്ഷണത്തിൽ പോയി. ദക്ഷിണമേഖല െഎ.ജി ഹർഷിത അട്ടല്ലൂരിക്കാണ് പകരം ചുമതല.
മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ പത്ത് ദിവസത്തോളമായി സെക്രേട്ടറിയറ്റിലേക്ക് വിവിധ പ്രതിപക്ഷ-യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചുകളിൽ അക്രമാസക്തമായവയെ നേരിടാൻ കേൻറാൺമെൻറ് എ.സി.പി മുൻനിരയിലുണ്ടായിരുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത ശ്രീനാരായണഗുരുവിെൻറ പ്രതിമ അനാച്ഛാദന ചടങ്ങിലും എ.സി.പിയുണ്ടായിരുന്നു.
കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.എൽ.എമാരായ ഷാഫി പറമ്പിലിനെയും ശബരീനാഥനെയും അറസ്റ്റ് ചെയ്ത് മാറ്റിയതും എ.സി.പി സുനീഷ്ബാബുവാണ്. സെക്രേട്ടറിയറ്റിന് മുന്നിലെ സമരരംഗത്തുണ്ടായിരുന്ന കെ.എസ്.യു ജില്ലാ പ്രസിഡൻറിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എ.സി.പിയുമായി ഇടപെട്ടതിെൻറയും ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിെൻറയും പശ്ചാത്തലത്തിലാണ് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ നിരീക്ഷണത്തിൽ പോയത്.
തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ 11 പൊലീസുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്. ചിലരുടെ കുടുംബാംഗങ്ങളും പോസിറ്റിവായിട്ടുണ്ട്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സമരങ്ങൾ നേരിടാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് രോഗം പിടിപെട്ടിട്ടുണ്ടോയെന്ന സംശയവും സേനാംഗങ്ങൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.