Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ -19:...

കോവിഡ്​ -19: ഫോർട്ടുകൊച്ചിയിലെ ചരിത്ര സ്മാരകങ്ങൾ അടച്ചു

text_fields
bookmark_border
fort-kochi
cancel

കൊച്ചി: കോവിഡ്​ -19 ഭീതിയെത്തുടർന്ന്​ ഫോർട്ടുകൊച്ചിയിലെ ചരിത്ര സ്​മാരകങ്ങൾ അടച്ചുപൂട്ടി. മാർച്ച്​ 31 വരെ അടച് ചിടാനാണ് തീരുമാനം.

ടൂറിസ്​റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ ഫോർട്ടുകൊച്ചി സെൻ്റ് ഫ്രാൻസിസ് ദേവാലയം, സാന്താക്രൂസ് ബസലിക്ക, ദോബി ഖാന, മട്ടാഞ്ചേരി ജൂതപള്ളി എന്നിവയാണ് അടച്ചിരിക്കുന്നത്.

മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതോടെ കേന്ദ്രങ്ങൾ സഞ്ചരിക്കാനെത്തിയ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ നിരാശരായി മടങ്ങി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ കേന്ദ്രങ്ങൾ പൂട്ടിയതെന്ന്​ അധികൃതർ പറയുന്നു.

അതേസമയം പുരാവസ്​തു വകുപ്പിന്​ കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort kochitourist spots closed
News Summary - covid: tourist spots in fort kochi are closed
Next Story