അത്ര സേഫല്ല കാസർകോട്ടെ കാര്യം
text_fieldsകാസർകോട്: കോവിഡിെൻറ പ്രതിദിന കണക്ക് വൈകീട്ട് വരുേമ്പാ ചിലരെങ്കിലും ആശ്വസിക്കുന്നുണ്ടാകും. കാസർകോട്ടുകാർക്കൊന്നും ഒരു പേടിയും വേണ്ടാന്ന്... എറണാകുളത്തും കോഴിക്കോട്ടും രണ്ടായിരത്തിനു മേലെയും മലപ്പുറത്തും തൃശൂരുമൊക്കെ ആയിരത്തിനു മേലെയും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുേമ്പാൾ ഇങ്ങനെയൊക്കെ തോന്നുക സ്വാഭാവികം.
എന്നാൽ, ആശ്വസിക്കാൻ ഒന്നുമില്ല കാസർകോടിനും. മറ്റ് ജില്ലകളിലെതു പോലെ ആശുപത്രി സൗകര്യമില്ലെന്നതു തന്നെയാണ് പ്രധാന കാരണം. ജില്ലയിലെ ആശുപത്രി സൗകര്യങ്ങൾ വെച്ചുനോക്കുേമ്പാൾ ഈ കോവിഡ് കേസുകൾ തന്നെ ആശങ്കയുണ്ടാക്കുന്നതാണ്. ഏപ്രിൽ 19ന് 676 കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4649 ആയി. ഇന്നത്തെ കണക്കുകൾ വരാനിരിക്കുന്നു. ഏപ്രിൽ 18ന് 622, 17ന് 333, 16ന് 643, 15ന് 158, 14ന് 424 എന്നിങ്ങനെയാണ് കാസർകോട്ടെ കോവിഡ് കണക്കുകൾ.
ഇനി ജില്ലയിലെ കിടത്തിചികിൽസ സൗകര്യം ഒന്നുനോക്കാം. ജില്ലയിൽ നാല് സർക്കാർ ആശുപത്രികളായ ടാറ്റ കോവിഡ് ആശുപത്രി, കാസർകോട് മെഡിക്കൽ കോളജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി 376 ബെഡുകളാണ് ആകെ ഉള്ളത്. ഇതിൽ 200 ബെഡുകളിലും രോഗികളുണ്ട്. നിലവിലെ സൗകര്യങ്ങളിലെ അമ്പത് ശതമാനവും ഫുൾ ആയെന്നർഥം. രോഗികളുടെ എണ്ണം കൂടുക അല്ലാതെ കുറയുന്നില്ല. രോഗ മുക്തി ഏപ്രിൽ 19ന് 178, 18ന് 154, 17ന് 166 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ.
കോവിഡ് രൂക്ഷമായതോടെ ജില്ലയിലെ ആശുപത്രികൾ നിറയുന്നതിൽ ആശങ്ക കൂടുന്നു. ടാറ്റ ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി 12 വീതം 24 ഹൈപ്രഷർ ഓക്സിജൻ ബെഡുകളും 12 ആംബുലൻസുകളുമാണ് ഉള്ളത്. രോഗികളുടെ എണ്ണം വർധിച്ചാൽ ഇതൊന്നും മതിയാകാതെ വരും. ഈ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.