കോവിഡ് ചികിത്സ; വയോധിക ദമ്പതികൾക്ക് മുറി വാടകമാത്രം 87,000 രൂപ
text_fieldsകൊല്ലം: കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ കിടന്ന വയോധിക ദമ്പതികൾക്ക് ഏഴ് ദിവസത്തെ റൂം വാടക 87000 രൂപ ഇൗടാക്കിയതായി പരാതി.
കൊല്ലം നഗരാതിർത്തിയിലെ സ്വകാര്യ ആശുപത്രിയിലാണ് കഴുത്തറപ്പൻ നിരക്ക്. കിഴക്കേപ്പുറം പുതുവൽ സ്വദേശികളായ 80നു മുകളിൽ പ്രായമുള്ളവർക്കാണ് സ്വകാര്യ ആശുപത്രി ഞെട്ടിക്കുന്ന ബില്ല് നൽകിയത്. റൂം വാടക അടക്കം ഇരുവർക്കും 1.78 ലക്ഷം രൂപയാണ് (177963) നൽകേണ്ടി വന്നത്.
ഭക്ഷണത്തിെൻറ ചെലവും ഡിസ്ചാർജ് സമയത്തെ മരുന്നിെൻറ നിരക്കും പുറമെ നൽകേണ്ടിവന്നു. മേയ് മൂന്നിന് രാത്രിയോടെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഒരു റൂമിലേക്ക് മാറ്റിയ ഇരുവർക്കും ബെഡ് ഒന്നിന് 5000 വീതം 10000 രൂപയാണ് ദിവസവും ഇൗടാക്കിയത്.
റൂമിലായിട്ടും വേണ്ടത്ര പരിചരണം കിട്ടിയില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഒരു ദിവസം ഡോക്ടർ വന്ന് പുറത്തുനിന്ന് നോക്കിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തില്ല. ഡോക്ടറുടെ സന്ദർശനത്തിെൻറ പേരിൽ 15000 രൂപയാണ് ഇൗടാക്കിയത്. കൂടാതെ ഡ്യൂട്ടി ഡോക്ടർ -10000, നഴ്സ് -20000, യൂട്ടിലിറ്റി നിരക്ക് -6000 എന്നിങ്ങനെ നീളുന്നു നിരക്കുകൾ.
ലിവർ, കിഡ്നി ഫങ്ഷൻ ടെസ്റ്റ് ഉൾപ്പടെ ദിവസം ചെയ്തതിെൻറ പേരിൽ ആറു ദിവസം 20320 രൂപയായി. 2000 രൂപയിൽ താഴെ മാത്രമാണ് മരുന്നിന് ചെലവായത്. ഇതേ ആശുപത്രിയിൽ മൂന്നുദിവസം ചികിത്സ തേടിയ ദമ്പതികളുടെ മകനിൽനിന്ന് 46750 രൂപയാണ് ഇൗടാക്കിയത്. രണ്ട് ദിവസത്തെ റൂം വാടകയായി 33500 രൂപ ഇൗടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.