തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാരുൾപ്പെടെ 18പേർക്ക് കോവിഡ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 18പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് സ്റ്റാഫ് നഴ്സ്, കൂട്ടിരിപ്പുകാരും ഇതിൽപ്പെടും. 40 ഡോക്ടർമാർ ഉൾപ്പെടെ 150 ഓളം ജീവനക്കാർ നീരിക്ഷണത്തിലാണ്. ഇതോടെ ആറു ദിവസത്തിനിടെ 18പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ഡ്യൂട്ടി എടുക്കാത്ത ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥീരീകരിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
ജനറൽ വാർഡിൽ മാത്രം അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിൽ കൂടുതൽ വിഭാഗങ്ങൾ അടിച്ചിട്ടേക്കും. ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലായതോടെ ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം തങ്ങളുടെ ആവശ്യം പരിഗണിക്കുന്നില്ലെന്ന് കാണിച്ച് പ്രതിഷേധവുമായി നഴ്സുമാർ രംഗത്തെത്തി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.