വൈറസ് വരുന്നത് പല വഴിക്ക്; ഉറവിടാന്വേഷണം എത്തുന്നത് അപ്രതീക്ഷിത വഴികളിൽ
text_fieldsതിരുവനന്തപുരം: രോഗം പിടിപെടുമോ എന്ന ഭയത്തിൽ നിരന്തരം ആശുപത്രിയിൽ പോയ യുവാവിനുമുതൽ സമ്പർക്ക പശ്ചാത്തലമുള്ളയാൾക്ക് ഗ്ലൗസ് ധരിക്കാതെ ഇഞ്ചക്ഷൻ നൽകിയ നഴ്സിനുവരെ വൈറസ് ബാധ. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ കാരണമറിയുന്നതിന് ആരോഗ്യവകുപ്പിെൻറ വിദഗ്ധസംഘം നടത്തിയ സൂക്ഷ്മപരിശോധന വിരൽ ചൂണ്ടുന്നത് വൈറസ് പകർച്ചയുടെ അപ്രതീക്ഷിത വഴികളിലേക്കാണ്.
ജൂലൈയിൽ റിപ്പോർട്ട് ചെയ്ത ഉറവിടം അജ്ഞാതമായ 1005 കോവിഡ് കേസുകളെ അവലംബമാക്കിയായിരുന്നു അന്വേഷണം. ഇതിൽ 561 പേരുടെയും രോഗബാധക്ക് കാരണം കണ്ടെത്താനായി എന്നാണ് ആരോഗ്യവകുപ്പിെൻറ വിശദീകരണം. 46 പേരുടേത് കണ്ടെത്താനായില്ല. 422 കേസുകളിൽ പരിശോധന തുടരുകയാണ്. തലസ്ഥാന ജില്ലയിലാണ് കോവിഡ് ഭയന്ന് ആശുപത്രിയിൽ പോയ യുവാവിന് കോവിഡ് പിടിെപട്ടത്. മുൻകരുതലുകൾ സ്വീകരിക്കാതെ രോഗിയെ പരിചരിച്ച നഴ്സിന് കോവിഡ് ബാധയുണ്ടായത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും. 561ൽ 224 പേരും കോവിഡ് ക്ലസ്റ്ററുകളിൽ ഉൾപ്പെടുന്നവരാണ്.
പോസിറ്റിവായവരുമായുള്ള സമ്പർക്കമാണ് 165 പേരിലെ രോഗപ്പകർച്ചക്ക് കാരണമെന്നാണ് വിദഗ്ധസംഘത്തിെൻറ നിഗമനം. 36 പേർക്ക് ആശുപത്രികളിൽനിന്നും 33 പേരുടെ രോഗബാധ മാർക്കറ്റുകളിൽ നിന്നുമാണെന്നാണ് കണ്ടെത്തൽ. 29 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായത് കോവിഡ് രോഗികളുമായി നേരിട്ട് ബന്ധമില്ലെങ്കിലും മറ്റ് സാഹചര്യങ്ങളാൽ ആശുപത്രികളിൽനിന്നുതന്നെയാണ്. ലക്ഷണങ്ങളില്ലാത്ത ൈവറസ് വാഹകരിൽനിന്ന് പകർന്നുകിട്ടിയത് 27 പേർക്കാണ്. കൊല്ലത്തെ ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകൻ മൊബൈൽ ഫോൺ നന്നാക്കാനെത്തിയതുവഴി കടയുടമക്ക് രോഗബാധയുണ്ടായി.
ഉറവിടമറിയാത്ത കേസുകളുടെ എണ്ണത്തിനൊപ്പം കാരണം കണ്ടെത്തിയതിലും കൂടുതൽ തലസ്ഥാനത്താണ്. 218 ൽ 171 ഉം ഉറവിടം കണ്ടെത്തി; കുറവ് മലപ്പുറത്ത്. ആകെയുള്ള 190 കേസുകളിൽ 15 എണ്ണത്തിൽ മാത്രമാണ് ഉറവിടം തിരിച്ചറിയാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.