പിടിവിട്ട് കേരളം; സെപ്റ്റംബറിൽ 400 കോവിഡ് മരണം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം പരിധിവിട്ടതോടെ മരണനിരക്ക് പിടിച്ചുനിർത്താനുള്ള ശ്രമത്തിലേക്ക് ആരോഗ്യവകുപ്പ്. സെപ്റ്റംബറിൽ മാത്രം 400 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിനം ശരാശരി അഞ്ച് മരണമെന്നത് ഇപ്പോൾ 20 ആയി. സെപ്റ്റംബർ രണ്ടിനാണ് മരണം 300 കടന്നത്. 29ന് അത് 700ലെത്തി.
രോഗവ്യാപന തോതാണ് കഴിഞ്ഞ മാസങ്ങളിലൊക്കെ മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്ത് കേരളത്തിൻറ പ്രതിരോധ മികവായി സർക്കാർ പറഞ്ഞിരുന്നത്. വ്യാപനത്തോതിലും ആക്ടിവ് കേസുകളിലും തമിഴ്നാടിനെ മറികടന്ന് മുന്നിലെത്തിയതോടെ ഇതിന് പ്രസക്തിയില്ലാതായി.
മുതിർന്നവർക്ക് റിവേഴ്സ് ക്വാറൻറീൻ നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഇളവുകൾ വന്നതോടെ ജോലിക്കും മറ്റുമായി വീടുകളിലെ ചെറുപ്പക്കാർ പുറത്തിറങ്ങുന്നത് വെല്ലുവിളിയാണ്. ഉപജീവനമെന്ന നിലയിൽ ഇത് ഒഴിവാക്കാനുമാകില്ല. സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം ക്വാറൻറീൻ കേന്ദ്രങ്ങൾക്ക് സമാനം റിവേഴ്സ് ക്വാറൻറീൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്്.
റിേവഴ്സ് ക്വാറൻറീെൻറ ഭാഗമായി സർക്കാർ 42.49 ലക്ഷം വയോജനങ്ങളുടെ വിവരങ്ങൾ സമാഹരിച്ചിരുന്നു. ഇതിൽ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം പേർ ഹൃദ്രോഗം, വൃക്കസംബന്ധ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അർബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണ്. കോവിഡ് മൂലം മരിച്ചവരിൽ 80 ശതമാനം മറ്റ് അസുഖങ്ങളുള്ളവരാണ്.
ഇൗ സാഹചര്യത്തിൽ മുതിർന്നവരുടെയും മറ്റു രോഗങ്ങളുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ സാമൂഹിക നീതി വകുപ്പിെൻറ സഹകരണത്തോടെ പ്രത്യേക സംവിധാനമൊരുക്കുന്നതിനും ആലോചനയുണ്ട്. 18 നും 40 നും മധ്യേ പ്രായമുള്ള 35 പേരും, 41-59 പ്രായപരിധിയിലെ 164 പേരും ഇക്കാലയളവിൽ മരിച്ചിട്ടുണ്ട്. 72 മരണങ്ങൾ ഇതുവരെ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.