മംഗളുരു ആശുപത്രിയിലെത്തിയ രോഗികളെ തിരിച്ചയക്കുന്നു
text_fieldsകാസർകോട്: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരള-കർണാടക മെഡിക്കൽ സംഘം അത ിർത്തിവഴി കടത്തിവിടുന്ന രോഗികളെ മംഗളൂരുവിലെ ആശുപത്രികൾ തിരിച്ചയക്കുന്നു. അത ിർത്തി തുറന്ന് രോഗികളെ കടത്തിവിടാൻ നടപടിയാരംഭിച്ച ആദ്യദിവസം രണ്ട് രോഗികളെ യാണ് മംഗളൂരുവിലെ ആശുപത്രിയിൽനിന്നും തിരിച്ചയച്ചത്. ഒന്ന് ചികിത്സാനിഷേധമാണെ ങ്കിൽ മറ്റൊന്ന് ചികിത്സയിലുള്ള അവഗണനയാണ്.
കാസർകോട് തളങ്കര സ്വദേശി തസ്നി മയെ (30) ശരീരത്തിൽ രക്തം കട്ടപിടിക്കുന അസുഖത്തിെൻറ തുടർചികിത്സക്കായാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്. രാവിലെ തലപ്പാടിയിലെ കേരള മെഡിക്കൽ സംഘത്തിെൻറ പരിശോധന കഴിഞ്ഞ് സർട്ടിഫിക്കറ്റുമായി അതിർത്തി കടന്നു. കർണാടക മെഡിക്കൽ സംഘം തസ്നിമയുടെ കൂടെയുണ്ടായിരുന്ന മകളെ ഇറക്കിവിട്ടു.
കുട്ടിയെ അവർ മാധ്യമപ്രവർത്തകർെകാപ്പം വിട്ട് ആശുപത്രിയിലേക്ക് പോയി. പതിവായി കാണിക്കുന്ന ആശുപത്രിയിലേക്കാണ് അനുമതി േചാദിച്ചതെങ്കിലും നൽകിയില്ല. കർണാടക മെഡിക്കൽ സംഘം നിശ്ചയിച്ച തൊക്കോെട്ട ആശുപത്രിയിലേക്കാണ് അയച്ചത്. ആശുപത്രിയിലെത്തിയപ്പോൾ മുറി അനുവദിച്ചു. എന്നാൽ, ചികിത്സ നൽകിയില്ല.
‘രോഗിയോടോ കൂടെയുള്ളവരോടോ ചികിത്സയുമായി ബന്ധപ്പെട്ട ഒന്നും സംസാരിക്കാൻ ഡോക്ടർമാർ തയാറായില്ല. ഒന്നരമണിക്കൂർ സമയം അവിടെ കാത്തിരുന്നു. ഒടുവിൽ അവഗണന സഹിച്ച് ആശുപത്രി വിടുകയാണുണ്ടായത്’ എന്ന് തസ്നിമയുടെ ഭർത്താവ് റാഷിദ് പറഞ്ഞു. തങ്ങളോടൊപ്പം കേരള മെഡിക്കൽ സംഘം അയച്ച മറ്റൊരു മലയാളിയെയും ചികിത്സിക്കാതെ വിട്ടയച്ചതായി റാഷിദ് പറഞ്ഞു.
മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ നടത്തിവരുകയായിരുന്ന ചെങ്ങന്നൂർ സ്വദേശി മറിയാമ്മക്ക് കേരളത്തിൽനിന്നുള്ള രോഗിയായതിനാൽ ചികിത്സയിൽ അവഗണന നേരിട്ടതായും പരാതി ഉയർന്നു.
വിഷയം മറിയാമ്മയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. മുഖ്യമന്ത്രി കലക്ടർക്ക് നിർദേശം നൽകിയതിെൻറ അടിസ്ഥാനത്തിൽ ആംബുലൻസിൽ മറിയാമ്മയെ ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.
മറിയാമ്മയുടെ ഭർത്താവ് പ്രകാശ് മംഗളൂരുവിൽ ജോലിക്കാരനാണ്. ഭാര്യയുടെ തുടർചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയക്ക് മാർച്ച് 21നാണ് മംഗളുരുവിലേക്ക് കൊണ്ടുവന്നത്. എന്നാൽ, ഒാപറേഷൻ തിയറ്റർ ഇല്ല എന്ന കാരണം പറഞ്ഞതോടെയാണ് മുഖ്യമന്ത്രിയുമായ ബന്ധപ്പെട്ടതെന്ന് പ്രകാശ് പറഞ്ഞു.
കേരള മെഡിക്കൽ സംഘം കടത്തിവിടുന്നവരെ കർണാടക മെഡിക്കൽ ടീം മംഗളൂരുവിലേക്ക് വിടുന്നുണ്ട്. എന്നാൽ, മംഗളൂരുവിെല മലയാളികൾ നടത്തുന്ന ആശുപത്രികളിലേക്കും രോഗികളുടെ സ്ഥിരംആശുപത്രികളിലേക്കും അയക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.