പ്രവാസികളെ സ്വീകരിക്കാൻ സജ്ജം; സൗകര്യങ്ങൾ ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി
text_fieldsതിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ േകന്ദ്രസര്‍ക്കാര്‍ എപ്പോള്‍ പ്രത്യേ ക വിമാനം അനുവദിച്ചാലും സ്വീകരിക്കാന്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ ജ്ജീകരണങ്ങൾക്ക് രൂപവത്കരിച്ച സെക്രട്ടറിതല സമിതി വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടി തീരുമാനിച്ചു. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജ ില്ലകളിലാണ് കൂടുതൽ പേർ എത്തുക. 150 രാജ്യങ്ങളിലെ 2,76,000 പേരാണ് മടങ്ങാൻ നോർക്ക വഴി രജിസ ്റ്റർ ചെയ്തത്.
ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കലക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കും. വിമാനത്താവളങ്ങളിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവമനക്കാരെയും നിയോഗിക്കും. ഓരോ വിമാനത്താവളത്തിെൻറയും പരിധിയിലെ ജില്ലകൾ, ക്വാറൻറീൻ ചെയ്യപ്പെടുന്നവർ എന്നിവ നിരീക്ഷിക്കും. മേൽനോട്ടത്തിന് ഡി.ഐ.ജിമാരെ നിയോഗിക്കും.
രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറൻറീൻ ചെയ്യും. പൊലീസ് നിരീക്ഷണത്തിൽ വീടുകളിലെത്തിക്കും. വീടുകളിൽ വൈദ്യപരിശോധന ഉറപ്പാക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓരോ പഞ്ചായത്തിലും സൗകര്യമുണ്ടാകും. വാർഡ് തല സമിതികൾക്ക് രൂപം നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യനില അന്നന്ന് ആരോഗ്യപ്രവർത്തകരെ അറിയിക്കണം. വിവരം ലഭിച്ചില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി സമാഹരിക്കും. വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും.
രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രത്യേക വാഹനത്തില്‍ വിമാനത്താവളത്തിനുസമീപം തയ്യാറാക്കുന്ന ക്വാറൻറീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ആശുപത്രികളും സജ്ജമാണ്. ലഗേജുകള്‍ വീടുകളില്‍ എത്തിക്കും. ഓരോ വിമാനത്താവളത്തിലും കണ്ട്രോള് റൂം ആരംഭിക്കും. വാഹന ക്രമീകരണ ചുമതല കലക്ടര്‍ക്കും പൊലീസ് മേധാവികള്‍ക്കും മോട്ടോര്‍ വാഹനവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും.
സമുദ്രമാര്‍ഗം പ്രവാസികളെ എത്തിക്കാന്‍ സാധിക്കുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. കപ്പൽ വഴി കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സജ്ജീകരം നടത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.