കോവിഡ് വാക്സിൻ: കേരളത്തിലും സാധ്യത ആരായാൻ അഞ്ചംഗസമിതി
text_fieldsതിരുവനന്തപുരം: കേരളത്തിലും കോവിഡ് വാക്സിൻ നിർമാണസാധ്യതകൾ സർക്കാർ ആരായുന്നു. പഠനം നടത്തുന്നതിന് അഞ്ചംഗ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു.
പുതിയ വാക്സിൻ വികസിപ്പിക്കുന്നതിനപ്പുറം നിലവിൽ ലൈസൻസ് ലഭിച്ചവരുടെ സഹകരണത്തോടെ വാക്സിൻ നിർമാണ യൂനിറ്റുകൾ തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് അഞ്ചംഗസമിതിക്ക് രൂപം നൽകിയത്. സംസ്ഥാനത്ത് വാക്സിൻ നിർമാണ യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
വെല്ലൂർ സി.എം.സിയിലെ ക്ലിനിക്കൽ വൈറോളജി ആൻഡ് ൈമക്രോ ബയോളജി വിഭാഗം മുൻ മേധാവി ഡോ.ടി.േജക്കബ് ജോൺ ആണ് സമിതി അധ്യക്ഷൻ. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂറ്റ് ഒാഫ് ജിനോമിക്സിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. വിേനാദ് സ്കറിയ, ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.ആർ. ആരവിന്ദ്, ഡോ. എം.ഡി.നായർ എന്നിവരാണ് അംഗങ്ങൾ. നിലവിൽ ലൈസൻസുള്ളവരുമായി സഹകരിച്ച് നിർമാണ യൂനിറ്റ് ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ആദ്യം ഉറപ്പുവരുത്തണം.
സാേങ്കതിക അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ലഭ്യമാേണാ എന്ന് പരിശോധിക്കുകയാണ് സമിതിയുടെ പ്രധാന ജോലി. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെലയടക്കം സൗകര്യങ്ങൾ സമിതി വിലയിരുത്തും. യൂനിറ്റ് സ്ഥാപിക്കാൻ എത്ര തുക വേണ്ടിവരുമെന്നും സമിതി റിപ്പോർട്ട് നൽകും. നിലവിൽ ഒരു സ്വകാര്യ കമ്പനി താൽപര്യമറിയിച്ച് സർക്കാറിനെ സമീപിച്ചതായാണ് വിവരം.
വാക്സിൻ നിർമാണം അത്ര വേഗം സാധ്യമാകുന്ന കാര്യമല്ലെന്നും അടിസ്ഥാനസൗകര്യങ്ങൾ ആദ്യം വിലയിരുത്തേണ്ടതുണ്ടെന്നും സമിതി അംഗം 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് ഭീതി വലിയ വെല്ലുവിളിയായ സാഹചര്യത്തിൽ സംസ്ഥാനത്ത് വാക്സിൻ നിർമാണം ആരംഭിക്കാനായാൽ പൊതുജനാേരാഗ്യരംഗത്ത് വലിയ മുതൽകൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ.
നിലവിൽ കേന്ദ്രസർക്കാറിൽ നിന്നുള്ള വാക്സിൻ പ്രതീക്ഷിച്ചിരിക്കുകയാണ് സംസ്ഥാനം. വാക്സിൻ വിതരണത്തിനുള്ള രൂപരേഖ തയാറാക്കേണ്ട ചുമതലയും ഇൗ സമിതിക്കാണ്.
കോവാക്സിൻ സീകരിച്ചയാൾക്ക് പാർശ്വഫലം; റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് കമ്പനി
ന്യൂഡല്ഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചു(ഐ.സി.എം.ആർ)മായി ചേർന്ന് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിെൻറ ആദ്യഘട്ട പരീക്ഷണത്തിൽ പാർശ്വഫലം കണ്ടെത്തിയിട്ടും പരീക്ഷണം നിർത്തിവെച്ചില്ലെന്ന റിപ്പോർട്ട് വിവാദമാകുന്നു. ആഗസ്റ്റിൽ നടന്ന പരീക്ഷണത്തിലാണ് വാക്സിൻ സീകരിച്ച 35കാരന് പാർശ്വഫലം വന്നതായി റിപ്പോർട്ട് പുറത്തുവന്നത്.
എന്നാൽ, സംഭവം നടന്ന് 24 മണിക്കൂറിനുള്ളില് തന്നെ ഡ്രഗ്സ് കണ്ട്രോള് ജനറൽ ഓഫ് ഇന്ത്യയെ (ഡി.സി.ജി.െഎ) അറിയിച്ചിരുന്നുവെന്നാണ് ഭാരത്ബയോടെക് കമ്പനി പറയുന്നത്. വാക്സിൻ സീകരിച്ചയാൾക്ക് രണ്ട് ദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിക്കുകയായിരുന്നു. എന്നാൽ, പ്രശ്നം വാക്സിേൻറതല്ലെന്നും സീകരിച്ചയാൾ സുരക്ഷതിനായിരുന്നുവെന്നുമാണ് കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്. നിലവിൽ മൂന്നാംഘട്ട പരീക്ഷണത്തിലാണ് കോവാക്സിൻ.
നേരത്തെ, ബ്രിട്ടീഷ്- സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനക വികസിപ്പിച്ച വാക്സിൻ ബ്രിട്ടനിൽ സീകരിച്ചയാൾക്ക് ഗുരുതര രോഗം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിർത്തിവെച്ചിരുന്നു. ആ സമയത്ത് ഭാരത് ബയോടെകിെൻറ പരീക്ഷണങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ഡി.സി.ജി.െഎ നിർദേശമുണ്ടായിരുന്നു. എന്നാൽ, കോവാക്സിൻ സീകരിച്ചയാൾക്ക് തന്നെ അസുഖം വന്നപ്പോൾ പരീക്ഷണം നിർത്തിവെക്കാഞ്ഞതാണിപ്പോൾ വിവാദത്തിലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.