കോവിഡ് വാക്സിൻ: ഏകോപനത്തിന് സംസ്ഥാനത്തും മുന്നൊരുക്കം
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിൻ സംബന്ധിച്ച സംസ്ഥാന തല പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ േനതൃത്വത്തിൽ സമിതി രൂപവത്കരിക്കും. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സും സജ്ജമാക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള നിദേശാനുസരമാണ് സംസ്ഥാനവും നടപടികൾ തുടങ്ങിയത്.
വാക്സിൻ സംബന്ധിച്ച മുഴുവൻ പ്രവർത്തനങ്ങളുടെയും നേതൃത്വം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്കാണ്. ടാസ്ക് ഫോഴ്സിൽ ദുരന്തനിവാരണ സെക്രട്ടറി, സംസ്ഥാന റിലീഫ് കമീഷണര്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളാകും. കലക്ടർമാർക്കായിരിക്കും ജില്ലതല ഏകോപനച്ചുമതല.
പോളിയോ വാക്സിന് നല്കുന്നതിനുള്പ്പെടെ സംസ്ഥാനത്ത് കാര്യക്ഷമമായ ആരോഗ്യ ശൃംഖല ഇപ്പോഴുണ്ട്. കോവിഡ് വാക്സിൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ കൂടി അറിഞ്ഞ ശേഷം ഇൗ സംവിധാനത്തെ സജ്ജമാക്കുമെന്നാണ് വിവരം. ആർക്കൊക്കെയാണ് വാക്സിൻ നൽകേണ്ടതെന്ന മുൻഗണന ക്രമവും നിശ്ചയിക്കും. പ്രായം, ആരോഗ്യസ്ഥിതി, എന്നിവ കണക്കിലെടുത്താണ് മുൻഗണന നിശ്ചയിക്കുക.
ഇതിനു പുറമെ പൊലീസുകാർ, സന്നദ്ധ പ്രവർത്തകർ എന്നിങ്ങനെ സാമൂഹികസമ്പർക്കമേറിയ മുൻഗണന വിഭാഗങ്ങൾക്കും പരിഗണനയുണ്ടാകുമെന്നാണ് വിവരം.
ഡെത്ത് ഒാഡിറ്റ് റിപ്പോർട്ട്: റിവേഴ്സ് ക്വാറൻറീൻ ശക്തമാക്കുന്നു
തിരുവനന്തപുരം: ആഗസ്റ്റിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ഡെത്ത് ഒാഡിറ്റ് റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റിവേഴ്സ് ക്വാറൻറീൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു.
ആഗസ്റ്റിലെ 24 ശതമാനം കോവിഡ് മരണങ്ങൾക്കും കാരണം റിവേഴ്സ് ക്വാറൻറീൻ പരാജയപ്പെട്ടതാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ഇൗ സാഹചര്യത്തിലാണ് പ്രാേദശികമായി തന്നെ റിവേഴ്സ് ക്വാൻറീൻ ശക്തിപ്പെടുത്തുന്നത്. പ്രായാധിക്യമുള്ളവരുടെയും മറ്റ് രോഗമുള്ളവരുടെയും സംരക്ഷണ സമ്പർക്ക വിലക്കിന് (റിവേഴ്സ് ക്വാറൻറീൻ) ഒരു വിട്ടുവീഴ്ചയുമുണ്ടാകരുതെന്ന് ആരോഗ്യവിദഗ്ധരും നിർദേശിക്കുന്നു.
ആരോഗ്യ പ്രവർത്തകർ തങ്ങളുടെ പ്രവർത്തന പരിധിയിലെ വീടുകളിലെ അപായ സാധ്യതയുള്ളവരെ നിരന്തരം നിരീക്ഷിക്കണമെന്നും നിസ്സാരമായ രോഗലക്ഷണങ്ങൾ കണ്ടാൽ പോലും കോവിഡ് പരിശോധന നടത്താൻ വൈകരുതെന്നുമാണ് നിർദേശം. ഡയാലിസിസ് സെൻററുകൾ, ഒാേങ്കാളജി വാർഡുകൾ, കാൻസർ കെയർ സെൻററുകൾ എന്നിവിടങ്ങളിൽ അണുബാധ തടയുന്നതിനുള്ള ക്രമീകരണങ്ങൾ ശക്തമാക്കും. പ്രാഥിമാകാരോഗ്യ കേന്ദ്രങ്ങൾ തങ്ങളുടെ പരിധിയിലെ വയോജനങ്ങളുടെയും മറ്റ് രോഗങ്ങളുള്ളവരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കണം.
223 മരണങ്ങളാണ് ആഗസ്റ്റിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 120 ഉം പ്രമേഹബാധിതരാണ്. 116 പേർ ഉയർന്ന രക്തസമ്മർദമുള്ളവരുമാണ്. മരിച്ചവരിൽ 15 േപർ കാൻസർ രോഗികളാണ്. അഞ്ചുപേർ കിടപ്പുരോഗികളായിരുന്നു. മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്ന രണ്ടുപേരാണ് ആഗസ്റ്റിൽ കോവിഡ് മൂലം മരിച്ചത്. കോവിഡ് ബാധിച്ച് ആഗസ്റ്റിൽ മരിച്ചവരുടെ ശരാശരി പ്രായം 63.5 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.