കോവിഡ് വാക്സിൻ വാങ്ങി സൗജന്യമായി നൽകൽ: വി. മുരളീധരന്‍റെ വെല്ലുവിളി ഏറ്റെടുത്ത് കേരളം
text_fieldsതിരുവനന്തപുരം: കേരളം സ്വന്തം നിലക്ക് കോവിഡ് വാക്സിൻ വാങ്ങി സൗജന്യമായി നൽകണമെന്ന് കേന്ദ്ര സഹമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് പൊതുസമൂഹം. കേന്ദ്ര സർക്കാർ വാക്സിൻ നയം പൊളിെച്ചഴുതിയതോടെ സംസ്ഥാനങ്ങൾക്ക് 400 രൂപക്കാണ് കോവിഷീൽഡ് വാക്സിൻ ലഭിക്കുക.
ഇതോടെ പൊതുസമൂഹത്തിൽനിന്ന് നിരവധി പേർ രണ്ട് ഡോസ് വാക്സിെൻറ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുകയാണ്. വ്യക്തികൾ 800 രൂപയും ഒന്നിലേറെ അംഗങ്ങളുള്ള കുടുംബങ്ങൾ അതനുസരിച്ചുള്ള രണ്ട് ഡോസിെൻറ വിലയും കണക്കാക്കിയാണ് അടയ്ക്കുന്നത്.
കൂടാതെ പലരും ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് കേന്ദ്ര സർക്കാറിനെ കണക്കിന് പരിഹസിക്കുകയും ചെയ്യുന്നു. സമൂഹ മാധ്യമത്തിൽ 'സൗജന്യ വാക്സിന് അതിെൻറ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ഞാൻ തയാറാണെ'ന്ന പ്രഖ്യാപനത്തോടെയുള്ള പ്രചാരണവും ശക്തമായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 22 ലക്ഷം രൂപ വ്യാഴാഴ്ച മാത്രം ലഭിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
കോവിഡ് വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ കേരളം സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണമെന്നാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിെനതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി നിശിത വിമർശമാണ് സംസ്ഥാനത്തുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.