വാക്സിനേഷൻ: ആശയക്കുഴപ്പങ്ങൾക്കിടെ 18 കഴിഞ്ഞവർക്ക് രജിസ്ട്രേഷന് തുടക്കം
text_fieldsവിതരണം സംബന്ധിച്ച് മാർഗനിർദേശങ്ങെളാന്നും ഇനിയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്ന് ലഭിച്ചിട്ടില്ല
തിരുവനന്തപുരം: ഒരുവശത്ത് രൂക്ഷമായ വാക്സിൻ ക്ഷാമവും മറുവശത്ത് കോവിൻ പോർട്ടലിെല സാേങ്കതിക പ്രശ്നവും രൂക്ഷമായി തുടരുന്നതിടെ 18 വയസ്സിന് മുകളിലുള്ളവർക്കുള്ള രജിസ്േട്രഷൻ തുടങ്ങി. ബുധനാഴ്ച വൈകീട്ട് നാലുമുതലാണ് ഇതിനുള്ള സൗകര്യം ലഭ്യമായത്.
മറ്റ് വിഭാഗങ്ങൾക്കുള്ള അതേമാതൃകയിൽ തന്നെയാണ് പോർട്ടലിൽ 18 വയസ്സ് കഴിഞ്ഞവർക്കുമുള്ള രജിസ്ട്രേഷൻ. മൊബൈൽ നമ്പറും തിരിച്ചറിയൽ രേഖയും ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഷെഡ്യൂൾ പരിശോധിച്ച് അടുത്ത കേന്ദ്രത്തിൽനിന്ന് വാക്സിനുള്ള അപോയ്മെൻറ് ഒാൺലൈനായി ലഭ്യമാക്കും.
അതേസമയം ഇവർക്കുള്ള വാക്സിൻ വിതരണം സംബന്ധിച്ച് മാർഗനിർദേശങ്ങെളാന്നും ഇനിയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്ന് ലഭിച്ചിട്ടില്ല. വെബ്സൈറ്റിലെ സാേങ്കതിക പ്രശ്നങ്ങൾമൂലം ആദ്യസമയത്ത് തന്നെ രജിസ്ട്രേഷന് ശ്രമിച്ചവർക്ക് സാധിച്ചില്ല. ഒ.ടി.പി ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.
വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ 18 വയസ്സ് കഴിഞ്ഞവർക്ക് എങ്ങനെ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിനും ആശങ്കയുണ്ട്. സംസ്ഥാനം നേരിട്ട് വാക്സിൻ വാങ്ങാനുള്ള നടപടികളിലാണ് ഇനി പ്രതീക്ഷ. 50 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടും ഇതുവരെയും കേന്ദ്രത്തിൽനിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. വാക്സിൻ കമ്പനികൾ നൽകുന്ന 50 ശതമാനം വാക്സിൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. ഈ വാക്സിൻ ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസ്സ് കഴിഞ്ഞവർ തുടങ്ങി മുൻഗണന വിഭാഗങ്ങൾക്ക് മാത്രമേ നൽകാവൂവെന്നാണ് നിർദേശം.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നേരത്തെയുണ്ടായിരുന്നു. ഏപ്രിൽ 24 മുതൽ രജിസ്േട്രഷൻ ആരംഭിക്കുമെന്ന പ്രചാരണമായിരുന്നു ഇത്. നിരവധി പേർ ഇത് വിശ്വസിച്ച് കൂട്ടത്തോടെ രജിസ്ട്രേഷന് ശ്രമിക്കുകയും പോർട്ടൽ മന്ദഗതിയിലാവുകയും ചെയ്തു. പിന്നാലെ 28 മുതലാണ് രജിസ്ട്രേഷനെന്ന് വിശദീകരിച്ച് ആരോഗ്യമന്ത്രാലയം രംഗത്തെത്തി.
ഇതിനുപിന്നാലെ 18-45 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷൻ സ്വകാര്യ ആശുപത്രികളില്‍ മാത്രമാണെന്നും പണം നൽകി കുത്തിവെപ്പെടുക്കണമെന്നും ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. വിവാദമായതോടെ ട്വീറ്റ് പിൻവലിക്കുകയും മറ്റ് വിഭാഗങ്ങളിലേത് േപാലെ സർക്കാർ കേന്ദ്രങ്ങളിലും വാക്സിനുണ്ടാകുമെന്ന് വിശദീകരിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.