മരിച്ച വൈദികന്റെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു; ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ച
text_fieldsതിരുവനന്തപുരം: മരിച്ച വൈദികെൻറ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ കോളജിെൻറ വീഴ്ച തുറന്നുകാട്ടുകയാണ് മരിച്ച വൈദികൻ ഫാ. കെ.ജി.വര്‍ഗീസിെൻറ റൂട്ട്മാപ്പ്. പനി ബാധിച്ച് എത്തിയിട്ടും മെഡിക്കല്‍ കോളജില്‍ കാര്യമായ പരിശോധനയുണ്ടായില്ല. ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തുവെന്ന് റൂട്ട്മാപ്പില്‍ നിന്ന് വ്യക്തമാണ്. ഒരുമാസം മുമ്പാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വൈദികൻ ചികിത്സ തേടിയത്.
ആദ്യം മെഡിക്കൽ കോളജിലും പിന്നീട് പേരൂർക്കട ജില്ല ആശുപത്രിയിലുമാണ് ചികിത്സ നടത്തിയത്. 23ന് പേരൂർക്കട ജില്ല ആശുപത്രിയിൽ അദ്ദേഹത്തിന് പനി ബാധിച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. രാവിലെ ഒമ്പതരയോടെ മെഡിക്കൽ കോളജിൽ എത്തിയ ഇദ്ദേഹത്തെ വൈകീട്ട് അഞ്ചരയോടെ തിരികെ ജില്ല ആശുപത്രിയിലേക്കുതന്നെ മടക്കി അയച്ചു.സാധാരണയായി പനി ലക്ഷണങ്ങളുമായി വരുന്നവർക്ക് കോവിഡ് പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിെൻറ നിർദേശം.
എന്നാൽ അറുപതിന് മുകളിൽ പ്രായമുണ്ടായിട്ടും ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയില്ല. 26ന് വീണ്ടും ആരോഗ്യസ്ഥിതി വഷളായി അദ്ദേഹത്തെ തിരികെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വീണ്ടും തിരികെയയച്ചു.
പിന്നീട് 27ന് രോഗനില വഷളായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. രണ്ടാം തീയതിയോടെ മരണം സംഭവിച്ചു. 26നും 27നും തുടർച്ചയായി രണ്ടുദിവസവും പനി ലക്ഷണങ്ങളുമായി വന്നിട്ടും കോവിഡ് പരിശോധന നടത്താൻ മെഡിക്കൽ കോളജ് തയാറായില്ല.
അദ്ദേഹം വാഹനാപകടത്തിെൻറ ഭാഗമായുള്ള ചികിത്സയിലായിരുന്നെന്നും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിെൻറ ഭാഗമായാണ് പനിയടക്കമുള്ള രോഗലക്ഷണങ്ങൾ വന്നതെന്ന നിഗമനത്തിൽ എത്തിയതെന്നുമാണ് മെഡിക്കൽ കോളജിെൻറ ഭാഗത്തുനിന്നുള്ള വിശദീകരണം. 43 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ലാത്തത് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.