Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാരാണസി സ്വദേശികളു​െട...

വാരാണസി സ്വദേശികളു​െട വിവാഹത്തിന്​ സൗകര്യമൊരുക്കി അബ്​ദുറഷീദ്​

text_fields
bookmark_border
വാരാണസി സ്വദേശികളു​െട വിവാഹത്തിന്​ സൗകര്യമൊരുക്കി അബ്​ദുറഷീദ്​
cancel
camera_alt???????? ??????? ?????? ???????, ????????????

തിരൂർ: തീരാത്ത പ്രവാഹമായി മതമൈത്രിയുടെ മലപ്പുറം ഗാഥ തുടരുന്നു. തിരൂർ ബി.പി അങ്ങാടി പാറശ്ശേരിയിൽ ലോക്ഡൗൺമൂലം നാട്ടിൽ പോകാൻ കഴിയാതിരുന്ന ഉത്തർപ്രദേശിൽനിന്നുള്ള ഹിന്ദു വധൂവരന്മാരുടെ വിവാഹത്തിന് നേതൃത്വം നൽകി പാറശ്ശേരി സ്വദേശിയും വ്യവസായ സംരംഭകനുമായ നാലകത്ത് വീട്ടിൽ അബ്​ദുറഷീദാണ്​​ (53) മാതൃക തീർക്കുന്നത്​.

 

വാരാണസി സ്വദേശികളായ രബീന്ദ്ര സിങ്ങും അഞ്ജലി സിങ്ങുമാണ് ഞായറാഴ്ച രാവിലെ 8.30ന്​ പാറശ്ശേരി ചെറിയരി കാവ് ക്ഷേത്രത്തിൽ വിവാഹിതരാകുന്നത്. അഞ്ജലിയുടെ പിതാവ് സഞ്ജയ് സിങ് ഒമ്പതു വർഷമായി പാറശ്ശേരിയിൽ കണ്ടെയ്നർ ഫാക്ടറി നടത്തുന്ന റഷീദി​​െൻറ സ്ഥാപനത്തിലെ ജോലിക്കാരനാണ്.

വിവാഹം നാട്ടിൽ നടത്താൻ രബീന്ദ്ര സിങ്ങി​​െൻറയും അഞ്ജലി സിങ്ങി​​െൻറയും കുടുംബം മാസങ്ങൾക്കുമുമ്പ് തീരുമാനിച്ചിരുന്നു. മുന്നോടിയായുള്ള ചടങ്ങുകൾക്കായി മുംബൈയിൽ ജോലിചെയ്യുന്ന രബീന്ദ്ര സിങ്ങ് രണ്ടു മാസം മുമ്പ് പാറശ്ശേരിയിലെത്തി.

എന്നാൽ, പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ഡൗൺമൂലം രബീന്ദ്ര സിങ്ങും സഞ്ജയ് സിങ്ങി​​െൻറ കുടുംബവും നാട്ടിൽ പോകാനാവാതെ കുടുങ്ങി. ഇതോടെ രബീന്ദ്ര സിങ്ങിനുള്ള താമസസ്ഥലവും റഷീദ് ഒരുക്കി. വിവാഹത്തിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിനൽകുന്നതും റഷീദാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTirur Newscovid wedding
News Summary - covid wedding tirur-kerala news
Next Story