കോവിഡ് 19: പത്തനംതിട്ട പ്രവാസി കുടുംബം ബന്ധപ്പെട്ടത് 300 പേരെ
text_fieldsപത്തനംതിട്ട: ഇറ്റലിയിൽ നിന്നും പത്തനംതിട്ട റാന്നിയിലെത്തിയ മൂന്നംഗ കുടുംബം കൊറോണ വൈറസ് ബാധയുള്ള വിവരം മറ ച്ചുവെച്ചുവെന്ന് പത്തനംതിട്ട ജില്ലാകലക്ടർ പി.ബി നൂഹ്. ഫെബ്രുവരി 29ന് രാവിലെ കൊച്ചിയിലെത്തിയ ഇവർ മാർച്ച് ആറിനാണ് ആശുപത്രിയിലെത്തുന്നത്. ഇവർ യാത്രാവിവരം മറച്ചു വെച്ചതാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇടയാക്ക ിയതെന്നും കലക്ടർ പറഞ്ഞു.
ഇവരുടെ ബന്ധുവിന് അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ആരോഗ് യപ്രവർത്തകർ വിവരം അറിഞ്ഞത്. രോഗിയുടെ മുഴുവൻ വിവരങ്ങളും ചോദിച്ചറിഞ്ഞതിലൂടെയാണ് ഇറ്റലിയിൽ നിന്നെത്തിയ കു ടുംബത്തെ ബന്ധപ്പെടാനായത്. എന്നാൽ ഇവർ ആരോഗ്യപ്രവർത്തകരുമായി സഹകരിക്കാൻ തയാറായില്ല.
അസുഖത്തെ തുടർന്ന് ഇ വർ ആശുപത്രിയിലും പോയി. എന്നാൽ മാതാവിന് ഹൈപ്പർ ടെൻഷനിനുള്ള മരുന്നുവാങ്ങാൻ പോയെന്നാണ് മകൻ ആരോഗ്യപ്രവർത്ത കരെ അറിയിച്ചത്. എന്നാൽ ഇവർ അതേ ആശുപത്രിയിൽ നിന്നും ഡോളോ വാങ്ങിയിരുന്നതായി തെളിഞ്ഞു. ഇക്കാര്യം ചോദിച്ചപ്പ ോഴാണ് തനിക്ക് തൊണ്ടവേദനയും മാതാവിന് പനിയുമുണ്ടെന്ന് ഇയാൾ പറഞ്ഞത്. തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ആംബുലന്‍സ് അയച്ചിട്ടു പോലും അവർ സഹകരിച്ചില്ല. സ്വന്തം വാഹനത്തിൽ വരാമെന്ന നിലപാട് എടുക്കുകയാണ് ചെയ്തതെന്ന ും പി.ബി നൂഹ് പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെയും ആരോഗ്യനിലയിൽ ആശങ്കയില്ല. പ്രായമായവർക്ക് അസുഖം കൂടുതൽ ബാധിക്കുമെന്നതിനാൽ മുൻകരുതൽ എന്ന നിലയിൽ മാതാപിതാക്കളെ കോട്ടയം ആശുപത്രിയിലേക്ക് മാറ്റുമെന്നും പി.ബി നൂഹ് പറഞ്ഞു.
58 പേർ രോഗബാധിതരുമായി ഇടപഴകിയെന്നാണ് റിപ്പോർട്ട്. ഇതിൽ 10 പേർ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴഞ്ചേരി ആശുപത്രിയിൽ ഒരാൾ ഐസൊലേഷനിൽ ഉണ്ട്. ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും
പൊതുചടങ്ങുകൾ മാറ്റിവെക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് അസുഖ ബാധിതനായ യുവാവ് പ്രതികരിച്ചു. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല. പുനലൂരുള്ള ബന്ധുവീട്ടില്‍ മാത്രമാണ് പോയതെന്നും യുവാവ് പറഞ്ഞു.
‘‘രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഞങ്ങൾ ഇത് ചെയ്യുമോ’’
പത്തനംതിട്ട: പ്രായമായ അപ്പച്ചനേം അമ്മച്ചിയേം കാണാൻ നാട്ടിൽ എത്തിയതാെണന്നും രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഇത് ചെയ്യുമോ എന്നും ഇറ്റലിയിൽനിന്നെത്തി കോവിഡ് ബാധിച്ച് ഐെസാലേഷൻ വാർഡിൽ കഴിയുന്ന റാന്നി സ്വദേശി. 29ന് രാത്രിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. സഹോദരിയും നാലു വയസ്സുള്ള മകളും ആണ് കൂട്ടിക്കൊണ്ടുപോകാൻ വന്നത്.
രോഗം അറിയാമെങ്കിൽ ഞങ്ങൾ കുഞ്ഞിനെ എടുക്കുമോ, അവൾക്ക് ഉമ്മ കൊടുക്കുമോ?. വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ചികിത്സക്ക് വിധേയമാകാമായിരുന്നു. ഇറ്റലിയിൽ നിന്നാണ് വരുന്നതെന്നും നാലു വർഷമായി നാട്ടിൽ എത്തിയിട്ടെന്നും അവരോട് പറഞ്ഞതാണ്. ഒരു പരിശോധനക്കും ആവശ്യപ്പെട്ടില്ല. കാര്യങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല.
അവർ പോകാൻ അനുവദിച്ചതോടെയാണ് പുറത്തെത്തിയത്. എവിടെനിന്നാണ് വരുന്നതെന്ന് പാസ്പോർട്ട് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. നാട്ടിലെത്തിയശേഷം പള്ളിയിലും സിനിമക്കും പോയെന്ന ആരോപണങ്ങളും ഇവർ നിഷേധിച്ചു. എന്നാൽ, സമീപ വീടുകളിൽ പോയതായി സമ്മതിച്ചു. അമ്മക്ക് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
നാട്ടിലെത്തിയാൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും ഇതുസംബന്ധിച്ച നിർദേശം നൽകിയില്ല. ഇറ്റലിയിൽനിന്ന് പുറപ്പെടുേമ്പാൾ അവിടെ രോഗം ആരംഭിച്ചതേയുള്ളൂ. വിമാനത്താവളത്തിൽ പരിശോധിച്ച് രോഗം ഇല്ലെന്നും ഉറപ്പാക്കിയിരുന്നു. എന്നാൽ, കലക്ടറും ആരോഗ്യ വകുപ്പും യുവാവിെൻറ ആരോപണങ്ങൾ നിഷേധിച്ചു.
യുവാവിെൻറ അവകാശവാദം തെറ്റ് –കലക്ടർ
കൊച്ചി: ഇറ്റലിയിൽനിന്ന് എത്തിയതാണെന്ന് കൊച്ചി വിമാനത്താവളത്തിൽ അറിയിച്ചെന്ന പത്തനംതിട്ടയിലെ രോഗബാധിതനായ യുവാവിെൻറ വാദം തെറ്റാണെന്ന് കലക്ടര്‍ എസ്. സുഹാസ്. വിമാനത്താവളത്തിലെ നടപടിക്രമം ഇവർ പാലിച്ചില്ല. എമിഗ്രേഷൻ അധികൃതരോട് പോലും കാര്യങ്ങൾ തുറന്നുപറഞ്ഞില്ല.
വിമാനത്താവളത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ നിർദേശിച്ച നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കണ്ട്രോള് റൂം തുറന്നു. നമ്പര്‍: 0484 2368802, ടോള്‍ ഫ്രീ നമ്പര്‍: 1056. പത്തനംതിട്ടയില്‍ നേരേത്ത കണ്ട്രോള് റൂം തുറന്നിട്ടിണ്ട്.
ജനം ഉൾവലിഞ്ഞു; പത്തനംതിട്ടയിൽ മൂകത
പത്തനംതിട്ട: കൊറോണയെ പിടിച്ചുകെട്ടാൻ കർശന നടപടികളുമായി ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ടുനീങ്ങുേമ്പാൾ ഭീതിയിൽ അമർന്ന പത്തനംതിട്ടയിൽ എങ്ങും മൂകത. ജാഗ്രത നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ജനം പൊതു ഇടങ്ങളിൽനിന്ന് പിൻവലിഞ്ഞു.
മാസ്ക് ധരിക്കുന്നവരുടെ എണ്ണവും വലിയ തോതിൽ വർധിച്ചു. മാസ്കിനായി ആളുകൾ മെഡിക്കൽ സ്റ്റോറുകൾ കയറിയിറങ്ങുന്ന കാഴ്ചയുമുണ്ട്. പൊതുനിരത്തുകൾ വിജനമാണ്. കടകേമ്പാളങ്ങളിലും തിരക്ക് കുറഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകളിലും സ്വകാര്യ ബസുകളിലുമൊക്കെ യാത്രക്കാരുടെ എണ്ണം പരിമിതമായിരുന്നു.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.