കോവാക്സിനെടുത്ത വയോധികന് കോവിഷീൽഡ് കുത്തിവെച്ചു
text_fieldsമാനന്തവാടി: ആദ്യ ഡോസ് കോവാക്സിനെടുത്ത വയോധികന് വീണ്ടും ഒന്നാം ഡോസായി കോവിഷീൽഡ് കുത്തിവെച്ചു. മാനന്തവാടി കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്സിൻ മാറി കുത്തിവെച്ചത്. ജൂൺ 10ന് കുറുക്കന്മൂല പി.എച്ച്.സിയിൽ നിന്നാണ് മാനുവൽ ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ചത്. രണ്ടാം ഡോസ് ജൂലൈ 23ന് കണിയാരം പള്ളിയിൽ നടന്ന ക്യാമ്പിൽ സ്വീകരിക്കാനെത്തിയപ്പോഴാണ് ആദ്യ ഡോസ് എന്ന പേരിൽ കോവിഷീൽഡ് കുത്തിവെച്ചത്. മാനന്തവാടിയിലെ സ്വകാര്യ ആശുപത്രി നടത്തിയ ക്യാമ്പിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴാണ് സംഭവം മനസ്സിലായതെന്ന് മാനുവൽ പറഞ്ഞു. ഡി.എം.ഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇരുഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും അവരവർ എടുക്കേണ്ട വാക്സിനെ കുറിച്ച് അതത് വ്യക്തികൾക്ക് ധാരണ ഉണ്ടാവണമെന്നുമുള്ള നിലപാടിലാണ് ആരോഗ്യ വകുപ്പ്. വാക്സിൻ സ്വീകരിച്ച വ്യക്തി മാനന്തവാടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. മുമ്പും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കോവിഡ് വാക്സിൻ മാറിയ സംഭവത്തിനിടയാക്കിയത് ഫോൺ നമ്പർ നൽകിയതിലുള്ള അവ്യക്തതയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.