പശു ചത്തത് പേവിഷബാധയേറ്റെന്ന് സംശയം, നിരവധി പേർ നിരീക്ഷണത്തിൽ
text_fieldsകല്ലറ: പാൽ കറവയുണ്ടായിരുന്ന പശു ചത്തത് പേവിഷബാധയേറ്റാണെന്ന് സംശയം. ഇതേ തുടർന്ന് പാൽ ഉപയോഗിച്ച 29 പേർ കല്ലറ ഗവ. ആശുപത്രിയിലും വീട്ടുടമയടക്കം നാലുപേർ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടി.
കല്ലറ വെള്ളംകുടി കാരംകുളത്ത് വീട്ടിൽ ഷീജാകുമാരിയുടെ പശുവാണ് കഴിഞ്ഞ ദിവസം ചത്തത്. മൃഗാശുപത്രിയിൽനിന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോൾ മരണകാരണം പേവിഷബാധയുടെ ലക്ഷണങ്ങളാണെന്ന് ഉടമയെ അറിയിച്ചു. 21 ദിവസം മുൻപ് സമീപത്തെ വീട്ടിലെ പട്ടി പേവിഷബാധയേറ്റ് ചത്തിരുന്നു. ഈ പട്ടി തൊഴുത്തിലും കയറിയിരുന്നു. അങ്ങിനെയാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ ആണെന്ന് സംശയിക്കാൻ കാരണം.
പാൽ ഉപയോഗിച്ച 29 പേരും കല്ലറ തറട്ട ആശുപത്രിയിൽ നിന്നും വാക്സിൻ എടുത്തു. പശുവിന്റെ ഉടമ ഷീജാകുമാരി, മകൾ, മകൻ, മരുമകൻ എന്നിവർ തിരുവനന്തപുരം മെഡി ക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.