പശുക്കളുമായി പോയ വാഹനം ആക്രമിച്ച കേസ്: പ്രതികൾ കീഴടങ്ങണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പശുക്കളുമായി പോയ വാഹനം തടഞ്ഞ് അതിലുണ്ടായിരുന്നവരെ ആക്രമിക്കുകയും 50,000 രൂപ കവരുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈകോടതി. കാസര്‍കോട് ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ എന്മകജെ കുഞ്ഞിപ്പാറ സി.എച്ച്. ഗണേശ, എസ്.കെ. രാകേഷ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിെൻറ ഉത്തരവ്.
എന്മകജെ പഞ്ചായത്തിലെ മഞ്ചനടുക്ക സറോളിയില് ജൂണ്‍ 24ന് പുലര്‍ച്ചയുണ്ടായ സംഭവത്തിലെ പ്രതികളാണ് ഇരുവരും. പശുവുമായി വന്ന വാൻ പിന്തുടര്ന്ന് തടഞ്ഞ് ഹരജിക്കാർ അടക്കം ആറുപേര്‍ ഹോക്കിസ്റ്റിക്, കല്ല് തുടങ്ങിയവ ഉപയോഗിച്ച് ഡ്രൈവറെയും സഹായിയേയും ആക്രമിെച്ചന്നാണ് കേസ്. ആക്രമണത്തിനിടെ മൂന്ന് പശുക്കളെയും 50,000 രൂപയും കവർന്നു.
ഒന്നാം പ്രതി കര്‍ണാടക സ്വദേശിയും ബജ്റംഗ്ദള്‍ നേതാവുമായ അക്ഷയ് ആര്യക്കെതിരെ കര്‍ണാടകയിലെ വിട്ടാലയില്‍ ആറും ബദിയടുക്കയില്‍ രണ്ടും കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. വര്‍ഗീയ അക്രമത്തിന് മുതിർന്ന സംഭവത്തിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നൽകരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാർ താൽപര്യം അറിയിച്ചു. അനുമതി നൽകിയ കോടതി, തുടർന്ന് ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.