കോവിൻ പോർട്ടൽ പണിമുടക്കി, രണ്ടു മണിക്കൂറോളം വാക്സിൻ വിതരണം തടസ്സപ്പെട്ടു
text_fieldsതിരുവനന്തപുരം: കോവിൻ പോർട്ടൽ രണ്ടു മണിക്കൂറോളം പണിമുടക്കിയത് കോവിഡ് വാക്സിൻ വിതരണത്തെ ബാധിച്ചു. സാങ്കേതിക പ്രശ്നങ്ങളാണ് രാജ്യവ്യാപകമായി പോർട്ടൽ പണിമുടക്കിയതിന് കാരണം. ഉച്ചക്ക് 12.45 ഓടെയാണ് പ്രശ്നം തുടങ്ങിയത്.
പോർട്ടലിലുണ്ടായിരുന്നവർ ലോഗൗട്ടായി പുറത്തായി. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ് പ്രധാനമായും തകരാറിലായത്.
മുൻകൂട്ടിയുള്ള രജിസ്ട്രേഷനു പുറമെ തത്സമയ രജിസ്ട്രേഷനായി വാർഡ് അംഗങ്ങൾ വഴി ഗുണഭോക്താക്കളെ വിതരണ കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. എന്നാൽ, പോർട്ടൽ തകരാർ കാരണം വാക്സിൻ നടപടികൾ തുടരാനാകാഞ്ഞതോടെ ആളുകൾ കാത്തിരുന്ന് വലഞ്ഞു.
രാജ്യവ്യാപകമായുള്ള സാേങ്കതിക പ്രശ്നങ്ങളായതിനാൽ സംസ്ഥാനത്തും ഒന്നും ചെയ്യാനായില്ല. പിന്നീട്, രണ്ടരയോടെയാണ് പ്രശ്നം പരിഹരിക്കാനായത്. സംസ്ഥാനത്തിെൻറ കൈവശമുണ്ടായിരുന്ന ഡോസുകള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് കേരളത്തിന് പുതിയ ഡോസുകള്‍ അനുവദിച്ചത്. ഇതിനെ തുടർന്ന് വാക്സിൻ വിതരണം ട്രാക്കിലാകുേമ്പാഴാണ് സാേങ്കതിക പ്രശ്നങ്ങൾ തലവേദനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.