അനുഭവക്കരുത്തിൽ തിരുവമ്പാടിയിൽ ആദ്യ അങ്കത്തിന് സി.പി. ചെറിയമുഹമ്മദ്
text_fieldsകൊടിയത്തൂർ: പാർട്ടിയുടെ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചതിെൻറ അനുഭവക്കരുത്തുമായാണ് മുസ്ലിം ലീഗിലെ സി.പി. ചെറിയ മുഹമ്മദ് യു.ഡി.എഫ് സ്ഥാനാർഥിയായി തിരുവമ്പാടിയിൽ പോരാട്ടത്തിനിറങ്ങുന്നത്.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ ഇദ്ദേഹം സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റി അംഗം, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, കാൽ നൂറ്റാണ്ടുകാലം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി, സംയുക്ത അധ്യാപക സംഘടനയുടെ ദീർഘകാല കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മുക്കം ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. കൊടിയത്തൂർ സ്വദേശിയായ സി.പി, ചരിത്രത്തിൽ ബിരുധാനന്തര ബിരുദം നേടിയിട്ടുണ്ട്.
നാലകത്ത് സൂപ്പി, ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. അബ്ദുറബ്ബ് എന്നീ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെ കേന്ദ്ര െതരഞ്ഞെടുപ്പ് കൺവീനർ, എന്ന നിലയിലും പ്രവർത്തിച്ചു. 2013ൽ അമേരിക്കയിൽ നടന്ന വേൾഡ് ലീഡേഴ്സ് ലേണിങ് പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തിട്ടുണ്ട്.
പരേതനായ സി.പി. മുഹമ്മദിെൻറയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: എൻ. സുഹൈല. മക്കൾ: ഫിദ മറിയം, ഫത്വിൻ മുഹമ്മദ്, ഫാത്തിമ നുഹ, ഫാനിൻ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.