ശബരിമലയിൽ വനിതകളെ തടഞ്ഞ നേതാവ് ‘വനിതാമതിൽ’ സമിതിയിൽ ജോയൻറ് കൺവീനർ
text_fieldsതിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവിധിയുടെയും തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെയും സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ജനുവരിയിൽ സംഘടിപ്പിക്കുന്ന ‘വനിതാമതിലി’െൻറ സംഘാടന സാരഥ്യത്തിൽ, ശബരിമലയിൽ സ്ത്രീകളെ തടഞ്ഞ ഹിന്ദു സംഘടന നേതാവും. ‘വനിതാമതിൽ’ സംഘടിപ്പിക്കാനുള്ള നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ജോയൻറ് കൺവീനറായി സർക്കാർ പ്രഖ്യാപിച്ച ഹിന്ദു പാർലമെൻറ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ, ചിത്തിരആട്ട വിശേഷ പൂജയോടനുബന്ധിച്ച് ശബരിമലയിൽ സ്ത്രീകളെ തടഞ്ഞ നേതാക്കളിൽപെട്ടയാളാണെന്നാണ് വിവാദം ഉയർന്നത്. ഹിന്ദു പാർലമെൻറ് പ്രതിനിധി എന്ന നിലയിലാണ് യോഗത്തിലേക്ക് സർക്കാർ ഇേദ്ദഹത്തെ ക്ഷണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ശനിയാഴ്ച തിരുവനന്തപുരത്തു ചേർന്ന, നവോത്ഥാന പാരമ്പര്യമുള്ള സാമൂഹിക സംഘടനകളുടെ യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച് തീരുമാനം. യോഗശേഷം മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിലും സുഗതെൻറ സാന്നിധ്യമുണ്ടായിരുന്നു. ഒക്ടോബറിൽ ചിത്തിരആട്ടവിശേഷ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ സി.പി. സുഗതൻ മുൻനിരയിൽ നിൽക്കുന്ന ദൃശ്യങ്ങൾ ഞായറാഴ്ച പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
പമ്പയിൽ മാധ്യമപ്രവർത്തകയെ സുഗതനടക്കമുള്ളവർ തടയുന്നതിെൻറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. യുവതി പ്രവേശനത്തിനെതിരെ സുഗതൻ അടക്കമുള്ള സംഘടന നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുന്ന ചിത്രം ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.സംഭവം വിവാദമായതോടെ, സമിതി തെരഞ്ഞെടുപ്പിനെതിരെ വിവിധ സംഘടന നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. സ്ത്രീവിരുദ്ധരെ സമിതിയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതിനിടെ, യോഗത്തിൽ പെങ്കടുത്ത വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് സി.പി. സുഗതൻ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.