മന്ത്രി മണി വഴങ്ങുന്നില്ല; ബഹിഷ്കരണം പ്രഖ്യാപിച്ച സി.പി.െഎ വെട്ടിൽ
text_fieldsതൊടുപുഴ: ജോയിസ് ജോർജ് എം.പിയുടെ പട്ടയം റദ്ദാക്കലടക്കം ഇടുക്കിയിലെ മിക്ക ഭൂപ്രശ്നങ്ങളിലും പ്രതിഛായ കാത്ത സി.പി.െഎ, മന്ത്രി എം.എം. മണിക്കെതിരെ പ്രഖ്യാപിച്ച ‘ബഹിഷ്കരണ’ത്തിൽനിന്ന് കരകയറാൻ വിഷമിക്കുന്നു. സി.പി.െഎ പണംപറ്റിയാണ് ഇടുക്കി എം.പി ജോയിസ് ജോർജിെൻറ പട്ടയം റദ്ദാക്കിയതെന്ന മണിയുടെ പ്രസ്താവനയിൽ പ്രകോപിതരായി ഇനിയങ്ങോട്ട് യോജിച്ചു പോകാനാകില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു സി.പി.െഎ ജില്ല നേതൃത്വം. ഇതാകെട്ട സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറയടക്കം അഭിപ്രായം തേടിയുമായിരുന്നു. എന്നാൽ, പാർട്ടി ജില്ല സെക്രട്ടറി കെ.കെ. ശിവരാമെൻറ ബഹിഷ്കരണ പ്രസ്താവന വന്നതിനു പിന്നാലെ സി.പി.െഎയെ കൂടുതൽ പരിഹസിച്ച് രംഗത്തെത്തുകയാണ് മണി ചെയ്തത്.
പട്ടയം റദ്ദാക്കിയത് സി.പി.െഎ പണം പറ്റിയാണെന്ന മന്ത്രി എം.എം. മണിയുടെ ആരോപണം തെളിയിക്കുകയോ അതല്ലെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുകയോ ചെയ്യണമെന്നായിരുന്നു സി.പി.െഎയുടെ ആവശ്യം. രണ്ടിൽ ഒന്നുണ്ടാകുന്നില്ലെങ്കിൽ ജില്ലയിൽ സി.പി.എമ്മുമായി യോജിച്ചുപോകാൻ കഴിയില്ലെന്നും പ്രഖ്യാപിച്ചു. കുറിഞ്ഞി ഉദ്യാനത്തിെൻറ നിര്ദിഷ്ട മേഖലയിലെ കൈയേറ്റക്കാരെ രക്ഷിക്കുന്നതിനായാണ് ജോയിസിനെ മറയാക്കി എം.എം. മണി ഉറഞ്ഞുതുള്ളുന്നതെന്നും കൈയേറ്റക്കാരുടെ മിശിഹയായി എം.എം. മണി മാറിക്കഴിെഞ്ഞന്നും മറ്റും കുറ്റപ്പെടുത്തിയുമാണ് ശിവരാമൻ രംഗത്തെത്തിയത്. കൈയേറ്റക്കാരുടെ മിശിഹ എന്ന സി.പി.െഎ നൽകിയ സ്ഥാനം സന്തോഷപൂർവം സ്വീകരിക്കുന്നുവെന്നായിരുന്നു ഇതിനോട് മന്ത്രി എം.എം. മണിയുടെ പ്രതികരണം. താൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവനാണ്. അതുകൊണ്ടുതന്നെ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല -മണി തുറന്നടിച്ചു.
ജില്ലയിൽ മുന്നണി ബന്ധം വേണോ വേണ്ടയോ എന്ന് സി.പി.െഎ തീരുമാനിക്കെട്ട. ഞങ്ങളും അത്തരം നിലപാടെടുത്താൽ എന്താകും സ്ഥിതിയെന്ന് ആലോചിക്കണമെന്ന വെല്ലുവിളിയും നടത്തി അതിനിടെ മണി. രണ്ടാഴ്ച പിന്നിട്ടിട്ടും സി.പി.െഎക്ക് വഴങ്ങാൻ മണി കൂട്ടാക്കിയിട്ടില്ല. രണ്ടു ദിവസം മുമ്പ് സി.പി.െഎ ജില്ല കൗൺസിൽ ചേർന്ന് വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനോടും പ്രതികരണമുണ്ടായിട്ടില്ല. എം.പിക്കും മണിയുടെ അഭിപ്രായമാണോ എന്ന ചോദ്യത്തോട് അദ്ദേഹവും മൗനത്തിൽ. സി.പി.െഎയെ താറടിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാൻ മണി ശ്രമിച്ചതായാണ് സി.പി.െഎയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.