പി.വി അൻവറിനെതിരെ നടപടി വേണം; സി.പി.എമ്മിനോട് സി.പി.ഐ
text_fieldsതിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി പി.പി സുനീറിനെതിരെ ആരോപണമുന്നയിച്ച പി.വി അൻവർ എം.എ ൽ.എക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക ്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. അൻവറിന്റെ ആരോപണത്തിൽ പി.പി സുനീർ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് കാനം കോടിയേരിയെ കണ്ടത്. പി.പി സുനീർ മീഡിയ വൺ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെയും അൻവർ സമാനരീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ആരോപണത്തിൽ നിന്ന് പിന്നോട്ട്പോയി. അതിനാൽ തന്നെ അൻവറിന് വിശ്വാസ്യതയില്ല. പാർട്ടി പറഞ്ഞാൽ സംഭവത്തിൽ മാനനഷ്ടകേസ് നൽകുമെന്നും പി.പി സുനീർ പറഞ്ഞു.
സുനീർ ക്വാറി മാഫിയയിൽ നിന്ന് പണം വാങ്ങി, കെ.എൻ.എ ഖാദറിനെ പോലെ അദ്ദേഹം ഭാവിയിൽ മുസ്ലിം ലീഗിൽ ചേരുമെന്നുമായിരുന്നു അൻവറിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.