സമസ്തക്കെതിരെ സി.പി.ഐ; യാഥാസ്ഥിതിക ശക്തികൾക്കെതിരെ സമുദായത്തിനകത്ത് നിന്ന് പ്രതിരോധം ഉയരണമെന്ന്
text_fieldsതിരുവനന്തപുരം: പെരിന്തൽമണ്ണയിൽ സമസ്തവേദിയിലെ സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.ഐ മുഖപത്രം ജനയുഗം. എഡിറ്റോറിയലിലാണ് ജനയുഗത്തിന്റെ വിമർശനം. വിഷയത്തെ സാമുദായികവൽക്കരിക്കാനും രാഷ്ട്രീയവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ആശാസ്യമല്ലെന്ന് ജനയുഗം എഡിറ്റോറിയലിൽ പറയുന്നു.
എന്നാൽ, വിവാദങ്ങൾ ഒരു മതത്തിനെതിരെ തിരിച്ചുവിടാനുള്ള ചില വര്‍ഗീയ സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയുകയും വേണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു. എല്ലാ മതങ്ങളിലും ഇത്തരം യാഥാസ്ഥിതിക പിന്തിരിപ്പന്‍ നിലപാടുകളില്‍ സമാന മനസ്കതയുള്ള ഒരു വിഭാഗമുണ്ടെന്നത് വസ്തുതയാണ്. ആധുനിക — നവോത്ഥാന കേരളത്തില്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുവാന്‍ പാടില്ലാത്ത ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ സമുദായങ്ങള്‍ക്കകത്തുനിന്നുതന്നെ പ്രതിരോധമുയരണമെന്നും എഡിറ്റോറിയൽ പറയുന്നു.
എങ്കില്‍ മാത്രമേ ഇത്തരം യാഥാസ്ഥിതിക ശക്തികളെ എല്ലാകാലത്തേക്കും ഇല്ലാതാക്കുവാന്‍ സാധിക്കുകയുള്ളുവെന്നും ജനയുഗം എഡിറ്റോറിയലിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.