Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ഥിരം സമിതി...

സ്​ഥിരം സമിതി തെരഞ്ഞെടുപ്പിൽ സി.പിഎം-ബി.ജെ.പി ധാരണ; പ്രതിഷേധവുമായി സി.പി.​െഎ

text_fields
bookmark_border
cpim-bjp
cancel

കാസർകോട്​: ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ സ്​ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയതിനെതിരെ സി.പി.​െഎ. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സി.പി.എം ബി.ജെ.പിയുമായി ചേർന്ന്​ സ്​ഥിരംസമിതി അധ്യക്ഷസ്​ഥാനത്തിന്​ ധാരണയുണ്ടാക്കിയതാണ്​ സി.പി.​െഎയെ ചൊടിപ്പിച്ചത്​. മഞ്ചേശ്വരത്ത്​ ഇൗ നീക്കത്തിൽനിന്ന്​ സി.പി.​െഎ അംഗം വിട്ടുനിന്നിരുന്നു.

ശനിയാ​ഴ്​ച്ച ചേർന്ന സി.പി.​െഎ ജില്ല എക്​സിക്യൂട്ടിവ്​ ​യോഗത്തിൽ അംഗങ്ങൾ സി.പി.എം നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകൾ ബി.ജെ.പി രണ്ടാം സ്​ഥാനത്തുള്ള മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലാണ്​. ബി.ജെ.പി ജയിക്കാതിരിക്കാൻ എല്ലാതരം അടവുകളും പ്രയോഗിക്കുന്ന മഞ്ചേശ്വരത്ത്​, സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയത്​ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന്​ അംഗങ്ങൾ കുറ്റപ്പെടുത്തി.

സ്​ഥിരംസമിതി അധ്യക്ഷസ്​ഥാനത്തിനുവേണ്ടി സി.പി.എം നടത്തിയത്​ അവസരവാദ രാഷ്​ട്രീയമാണെന്ന്​ സി.പി.​െഎ ജില്ല അസി. സെക്രട്ടറി ബി.വി. രാജൻ പ്രതികരിച്ചു. യു.ഡി.എഫി​െൻറ പിന്തുണയിൽ സി.പി.​െഎ പ്രസിഡൻറായിട്ടുണ്ട്​. ഇത്​ ബി.ജെ.പി വരുന്നത്​ തടയാനായിരുന്നു. എന്നാൽ, ബി.ജെ.പിയെ സഹായിക്കുകയും അവരുടെ സഹായംതേടുകയും ചെയ്​തത്​ നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം സി.പി.എമ്മിലും പുകയുന്നുണ്ട്​. കുമ്പളയിൽ പാർട്ടി ലോക്കൽ സെക്രട്ടറി രാജിക്കത്ത്​ നൽകിയതായി സൂചനയുണ്ട്​.

21 അംഗങ്ങളുള്ള മഞ്ചേശ്വരം പഞ്ചായത്തിൽ രണ്ട്​ അംഗങ്ങൾ മാ​ത്രമാണ്​ സി.പി.എമ്മിനുള്ളത്​. എന്നാൽ, മൂന്ന്​ സമിതികളിലേക്ക്​ അംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ രണ്ടെണ്ണത്തിൽ ബി.ജെ.പിയും ഒന്നിൽ സി.പി.എമ്മും ഭൂരിപക്ഷംനേടി. ഇത്​ പരസ്​പര ധാരണയോടെയാണ്​. കുമ്പളയിൽ ഒരു അംഗവും രണ്ട് സ്വതന്ത്രരുമടക്കം മൂന്നുപേരുടെ അംഗബലം മാത്രമാണ് സി.പി.എമ്മിനുള്ളത്​. സി.പി.എം സ്വതന്ത്ര വനിത സ്ഥാനാർഥി യു.ഡി.എഫ്​ വനിത സ്ഥാനാർഥിക്കെതിരെ 12 വോട്ടുകൾ നേടിയാണ് വിജയിച്ചത്. പ്രത്യുപകാരമായി രണ്ട് ബി.ജെ.പി വനിത സ്ഥാനാർഥികളെ സി.പി.എം പരസ്യമായി പിന്തുണച്ചു. ബദിയടുക്കയിൽ സി.പി.എമ്മിനെ കോൺഗ്രസുകാർ സമീപിച്ചപ്പോൾ പിന്തുണക്കാതെ ബി.ജെ.പിയുമായി ​ചേരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiPanchayat Election 2020cpim-bjp
Next Story