സംവിധായകന്‍ വിനയന്‍ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍
text_fieldsതിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍. ജെ. ഉദയഭാനു പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറയും പി.കെ. കൃഷ്ണന്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍െറയും ചെയര്‍മാന്മാരാവും. ഇതുള്‍പ്പെടെ സി.പി.ഐക്ക് ലഭിച്ച 17 ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷന്മാരെയും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മറ്റ് ബോര്‍ഡ്, കോര്‍പറേഷനുകളും ചെയര്‍മാന്മാരും.
കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ -ടി. പുരുഷോത്തമന്‍, നാളികേര വികസന കോര്‍പറേഷന്‍ -സി.എന്‍. ചന്ദ്രന്‍, കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് -പി. പ്രസാദ്, ക്ഷീര ക്ഷേമനിധി ബോര്‍ഡ് -എന്‍. രാജന്‍, കേരള പൗള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ -ജെ. ചിഞ്ചുറാണി, കേരഫെഡ് -ജെ. വേണുഗോപാലന്‍ നായര്‍, സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ - കെ.കെ. അഷ്റഫ്, ഓയില്‍പാം ഇന്ത്യ -വിജയന്‍ കുനിശേരി, കേരള ആഗ്രോ മെഷിനറി കോര്‍പറേഷന്‍ -പി. ബാലചന്ദ്രന്‍, വെയര്‍ഹൗസിങ് കോര്‍പറേഷന്‍ -വാഴൂര്‍ സോമന്‍, കേരള ആഗ്രോ പ്രോസസിങ് കമ്പനി, വാഴക്കുളം - ബാബുപോള്‍, മീറ്റ് പ്രൊഡക്ഷന്‍ ഓഫ് ഇന്ത്യ - ടി.ആര്‍. രമേശ്കുമാര്‍,കേരള ഫീഡ്സ് -കെ.എസ്. ഇന്ദുശേഖരന്‍ നായര്‍, സിഡ്കോ -നിയാസ് പുളിയ്ക്കല്‍.
ഒൗദ്യോഗികപക്ഷ വിഭാഗത്തിനും എ.ഐ.ടി.യു.സി വിഭാഗത്തിനുമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൂടുതല്‍ പരിഗണന ലഭിച്ചത്. കെ.ഇ. ഇസ്മാഈല്‍ വിഭാഗത്തിന്‍െറ പ്രാതിനിധ്യം നാലില്‍ ഒതുങ്ങി. അടുത്ത ഒരുവര്‍ഷത്തേക്ക് വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതികളും യോഗം ചര്‍ച്ചചെയ്തു. വന്യമൃഗങ്ങള്‍ വിളകള്‍ ആക്രമിച്ചാല്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് നിര്‍വാഹകസമിതി നിര്‍ദേശിച്ചു. ഒപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കും ചികിത്സക്കുമുള്ള തുകയും വര്‍ധിപ്പിക്കണം. വനം, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട് ഭൂപ്രശ്നത്തില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കേന്ദ്രനിയമം ബാധകമായ വനംവകുപ്പിനും സംസ്ഥാന നിയമം ബാധകമായ റവന്യൂ വകുപ്പിനും ഇക്കാര്യത്തില്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ഇരുമന്ത്രിമാരും വിശദീകരിച്ചു. ഈ നിയമപ്രശ്നങ്ങള്‍ പരിഹരിച്ച് 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശംവെക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്നും നിര്‍വാഹകസമിതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.