എതിർപ്പുകൾ തള്ളി; ചടയമംഗലത്ത് ചിഞ്ചുറാണി തന്നെ, സി.പി.ഐ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി സി.പി.ഐ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചുറാണിയാണ് ചടയമംഗലത്ത് സ്ഥാനാർഥിയാവുക. ഹരിപ്പാട് എ.ഐ.എസ്.എഫ് സംസ്ഥാന ഭാരവാഹി ആർ.സജിലാലും പറവൂരില്‍ എം.ടി നിക്സണും നാട്ടികയില്‍ സി.സി മുകുന്ദനുമായിരിക്കും സ്ഥാനാര്‍ഥികള്‍.25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സി.പി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിനെതിരെ പരസ്യ പ്രതിഷേധം ഉയർന്നിരുന്നു. രണ്ട് മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലും നിർദേശിച്ച പേരുകളിൽ ഇല്ലാത്ത ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞാണു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ചടയമംഗലം, ഇളമാട്, നിലമേൽ പഞ്ചായത്തിൽ നിന്നെത്തിയവരായിരുന്നു പ്രതിഷേധക്കാരിൽ ഏറെയും.
പാർട്ടി നാല് സീറ്റുകളിൽ മത്സരിക്കുന്ന കൊല്ലം ജില്ലയിൽ ഒരിടത്തു വനിതാ സ്ഥാനാർഥിയെ വേണമെന്നായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവ് ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക പ്രതിഷേധങ്ങൾ അവഗണിച്ചു, ചിഞ്ചുറാണിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാൻ പാർട്ടി തീരുമാനിച്ചത്.
സ്ഥാനാർഥി പട്ടിക
1.നെടുമങ്ങാട് - ജി.ആർ അനിൽ
2.ചിറയിൻകീഴ് - വി.ശശി
3.ചാത്തന്നൂർ - ജി.എസ് ജയലാൽ
4. പുനലൂർ - പി.എസ് സുപാൽ
5. കരുനാഗപ്പള്ളി - ആർ.രാമചന്ദ്രൻ
6. ചേർത്തല - പി.പ്രസാദ്
7. വൈക്കം - സി.കെ ആശ
8.മൂവാറ്റുപുഴ - എൽദോ എബ്രഹാം
9. പീരുമേട് - വാഴൂർ സോമൻ
10. തൃശൂർ - പി.ബാലചന്ദ്രൻ
11. ഒല്ലൂർ - കെ.രാജൻ
12. കൈപ്പമംഗലം - ഇ.ടി. ടൈസൺ
13. കൊടുങ്ങല്ലൂർ - വി.ആർ സുനിൽകുമാർ
14. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ
15. മണ്ണാർക്കാട് - സുരേഷ് രാജ്
16. മഞ്ചേരി - ഡിബോണ നാസർ
17. തിരൂരങ്ങാടി - അജിത് കോളോടി
18. ഏറനാട് - കെ.ടി അബ്ദുൽ റഹ്മാൻ
19. നാദാപുരം - ഇ.കെ വിജയൻ
20. കാഞ്ഞങ്ങാട് - ഇ.ചന്ദ്രശേഖരൻ
21. അടൂർ - ചിറ്റയം ഗോപകുമാർ
22. ചടയമംഗലം- ജെ.ചിഞ്ചുറാണി
23. ഹരിപ്പാട്- ആർ സജിലാല്‍
24. പറവൂർ- എം.ടി നിക്സണ്‍
25. നാട്ടിക- സി. സി മുകുന്ദന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.