വിശാല സഖ്യം: തടസം സി.പി.എം കേരള ഘടകമെന്ന് എ.കെ ആന്‍റണി
text_fieldsന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് സി.പി.എമ്മിന്‍റെ കേരള ഘടകമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം സഖ്യത്തിലാണ്. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. എന്നാൽ, ദേശീയ തലത്തില്‍ സി.പി.എം സഹകരിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
സി.പി.എമ്മിന്‍റെ ബംഗാള്‍ നേതാക്കളും സി.പി.ഐയും സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് എന്തു വിട്ടുവീഴ്ചക്കും തയാറാണ്. സ്ഥാനാർഥി കോണ്‍ഗ്രസുകാരനായിരിക്കണമെന്ന നിര്‍ബന്ധം പാർട്ടിക്കില്ലെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിക്കെതിരെ വിശാല ഐക്യം വേണമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.