വെമ്പായത്ത് സി.പി.എം –സി.പി.െഎ പരസ്യപോര് രൂക്ഷം
text_fieldsപോത്തൻകോട്: വെമ്പായത്ത് സി.പി.എം^സി.പി.െഎ ചേരിപ്പോര് രൂക്ഷം. കഴിഞ്ഞ ദിവസം നെടുവേലി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് അനുവദിച്ച ഒന്നേകാൽ കോടി രൂപയുടെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യവെയാണ് ചേരിപ്പോര് പരസ്യമായത്. ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സി.പി.െഎ പ്രധിനിധികളെ സി.പി.എം ഒഴിവാക്കിയതായി പരാതിയുയർന്നു. ജില്ല പഞ്ചായത്ത് ഫണ്ടിൽ നിർമിച്ച ഓഡിറ്റോറിയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
എന്നാൽ, വി.കെ. മധുവിന് ഉദ്ഘാടനത്തിനെത്താൻ കഴിയാതെ വന്നപ്പോൾ ജില്ല പഞ്ചായത്ത് മെംബർ പി. ഉഷകുമാരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വെമ്പായം പഞ്ചായത്ത് പ്രസിഡൻറും സി.പി.െഎ പ്രതിനിധിയുമായ സീനത്ത് ബീവിയെയും ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, ഒാഡിറ്റോറിയത്തിലെ ശിലാ ഫലകത്തിൽ സീനത്ത് ബീവിയുടെ പേരുണ്ടായിരുന്നില്ല.
ഇത് പഞ്ചായത്ത് പ്രസിഡൻറിനെ ചൊടിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറും വെമ്പായം പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന ബി.എസ്. ചിത്രലേഖയായിരുന്നു പരിപാടിയുടെ അധ്യക്ഷത വഹിച്ചത്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സി.പി.എം^സി.പി.െഎ പ്രധിനിധികൾ തമ്മിൽ വാഗ്വാദമുണ്ടായി. തുടർന്ന്, സി.പി.െഎ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെമ്പായം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രണ്ടര വർഷം വീതം െവക്കുകയായിരുന്നു. ആദ്യത്തെ രണ്ടര വർഷം സി.പി.എം പ്രധിനിധിയായ ബി.എസ്. ചിത്രലേഖയായിരുന്നു പ്രസിഡൻറ്. ശേഷം ഏറെ തർക്കത്തിനുശേഷമാണ് സി.പി.െഎ പ്രധിനിധിയായ സീനത്ത് ബീവിക്ക് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്. എസ്.ഡി.പി.ഐയുടെ പിന്തുണയോടുകൂടിയാണ് സീനത്ത് ബീവി പ്രസിഡൻറായത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിെയാരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.