കോന്നിയിൽ സി.പി.എം–സി.പി.ഐ ബന്ധം ഉലയുന്നു
text_fieldsകോന്നി: നിയോജകമണ്ഡലത്തിലെ ഇടതുമുന്നണിയിൽ സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷം.
ഏറെക്കാലമായി നിയോജകമണ്ഡലം തലത്തിലും ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ച് കമ്മിറ്റികളിലുമടക്കം നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ നേതൃനിരയിലും അണികൾക്കിടയിലും ആശങ്ക വർധിപ്പിച്ചു.
സി.പി.ഐ നേതാവായിരുന്ന ആർ. ഗോവിന്ദ് സി.പി.എമ്മിൽ ചേർന്നത് അടക്കമുള്ള സംഭവങ്ങളാണ് ഭിന്നത രൂക്ഷമാക്കിയത്. സി.പി.എം നേതാവ് ഓമനക്കുട്ടെൻറ ആത്മഹത്യയും മുന്നണി ബന്ധം വഷളാകാൻ കാരണമായി.
സി.പി.എം നേതാക്കൾക്കെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഓമനക്കുട്ടെൻറ ഭാര്യ പരാതിനൽകിയിരുന്നു.
സി.പി.എം പ്രവർത്തകർ ആത്മഹത്യക്ക് മുമ്പ് ഓമനക്കുട്ടനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ സ്വന്തം നാടായ സീതത്തോട്, ചിറ്റാർ ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.