സി.പി.എമ്മിനെ കുറ്റപ്പെടുത്തി സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകനം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ കുത്തി സി.പി.െഎയുടെ അവലോകന റിപ്പോർട്ട്. ഘടകകക്ഷികളുടെ ചില മണ്ഡലങ്ങളിൽ സി.പി.എം പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്നും സി.പി.എം മത്സരിച്ചിടത്ത് പ്രചാരണത്തിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചിെല്ലന്നും ചില മണ്ഡലങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. സി.പി.െഎക്കെതിരെ പരാമർശങ്ങൾ ഉള്ളതായിരുന്നു സി.പി.എമ്മിെൻറ റിപ്പോർട്ട്. സമാന കുറ്റപ്പെടുത്തലാണ് സി.പി.െഎയും നടത്തുന്നത്.
മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ട് വോട്ട് ചോർന്നു. സി.പി.എമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ മുന്നേറാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജയിച്ച പറവൂരിൽ സി.പി.എം നേതാക്കളുടെ പ്രവർത്തനം സംശയകരമായിരുെന്നന്നും കുറ്റപ്പെടുത്തുന്നു.
കരുനാഗപ്പള്ളിയിൽ വീഴ്ച വന്നു. ഉറച്ച വോട്ട് പോലും ബൂത്തിയിലെത്തിയില്ല. ജി.എസ്. ജയലാൽ ജയിച്ച കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ഇടത് വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയി. തെരഞ്ഞെടുപ്പുകളിൽ കൂട്ടായ ആലോചന സി.പി.എം നടത്തിയില്ല. െഎ.എൻ.എൽ മത്സരിച്ച കാസർകോട് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാൻ പോലും സി.പി.എമ്മിന് താൽപര്യമില്ലായിരുന്നു. ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളിൽ മുന്നണിക്ക് ഏകോപനമുണ്ടായില്ല. തൃക്കരിപ്പൂരിൽ ഒരുദിവസം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്നത്. കൊല്ലത്തെ സി.പി.എം സ്ഥാനാർഥിക്കെതിരെയും പരാമർശമുണ്ട്്. സി.പി.എം ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സി.പി.െഎയെ പ്രചാരണങ്ങൾക്ക് കൂട്ടിയില്ല. ഉദുമയിൽ സ്ഥാനാർഥിയുടെ പര്യടനം പോലും സി.പി.എം ഒറ്റക്ക് നടത്തി.
കോന്നിയിൽ ഘടകകക്ഷികളുമായി ആലോചന ഉണ്ടായില്ല. പാലാ, കടുത്തുരുത്തി സ്ഥാനാർഥികളുടെ പരാജയം വ്യക്തിപരമായിരുെന്നന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.