മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ; മാണിയെ മുന്നണിയിലെടുക്കില്ല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി.പി.ഐ നിർവാഹക സമിതിയിൽ രൂക്ഷ വിമർശനം. കൈയേറ്റമൊഴിപ്പിക്കലിന്‍റെ ക്രെഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു ചേർത്തതെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആരോപണം. വൻകിട കൈയേറ്റങ്ങൾ മാത്രമല്ല, ചെറുകിട കൈയേറ്റങ്ങളും ഒഴിപ്പിക്കണം. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ റവന്യു വകുപ്പിനോട് മുന്നോട്ട് പോകാൻ നിര്‍ദേശിക്കാനും സി.പി.ഐ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.
സി.പി.എം-മാണി കൂട്ടുകെട്ടിനെതിരേയും യോഗത്തിൽ വിമർശനം ഉയർന്നു. കെ.എം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സി.പി.ഐ സമിതി അറിയിച്ചു. കോട്ടയത്തെ കൂട്ടുകെട്ട് രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതാണെന്നാണ് എക്‌സിക്യൂട്ടീവിന്‍റെ വിലയിരുത്തൽ. പൂര്‍ണമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഒരിക്കലും മാണിയുമായി കൂട്ടുവേണ്ടെന്നും മാണിക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകാനുമാണ് സി.പി.ഐ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.