മുന്നണി ഐക്യത്തിന് പോറലേൽപിക്കുന്ന നിലപാട് ദേശീയ നേതൃത്വത്തിൽ നിന്നുയർന്നാൽ പിന്തുണയില്ല –സി.പി.െഎ കേരള ഘടകം
text_fieldsതിരുവനന്തപുരം: ഇടതു മുന്നണിയുടെ െഎക്യത്തിന് പോറലേൽപിക്കുന്ന നിലപാടുകൾ സ്വന്തം പാർട്ടിയിലെ ദേശീയ നേതൃത്വത്തിൽനിന്ന് ഉയർന്നാലും പിന്തുണയുണ്ടാകില്ലെന്ന് വ്യക്തമാക്കി സി.പി.െഎ കേരള ഘടകം.
രണ്ടാം എൽ.ഡി.എഫ് സർക്കാർ നൂറ് ദിവസം മാത്രം പിന്നിടുകയും കോവിഡ് വ്യാപനത്തിനെതിരായി ആരോഗ്യ, പൊലീസ്, തദ്ദേശസംവിധാനങ്ങളെ കോർത്തിണക്കി പ്രതിരോധ പ്രവർത്തനം നടത്തുകയും ചെയ്യുേമ്പാൾ ഇത്തരം പ്രസ്താവന അവധാനതയില്ലാത്തതാണെന്ന വിലയിരുത്തലാണ് സി.പി.െഎ സംസ്ഥാന നേതൃത്വത്തിന്.
നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിട്ട പ്രതിപക്ഷവും ബി.ജെ.പിയും സർക്കാറിനെതിരായി അവസരത്തിന് കാത്തിരിക്കുേമ്പാൾ ഭരണപക്ഷത്തുനിന്ന് തന്നെയുള്ള വിമർശനം ഇടത് മുന്നണിക്കേറ്റ ക്ഷീണമായെന്ന അഭിപ്രായം നേതൃത്വത്തിനുണ്ട്. പ്രാദേശികതലത്തിൽ പൊലീസിെൻറ ഇടപെടലിനെതിരെ പല സമയത്തുണ്ടായ വിഷയങ്ങൾ ഒന്നിച്ച് പറഞ്ഞത് വഴി ക്രമസമാധാന തകർച്ചയുണ്ടായെന്ന പ്രതീതി സഹായകമാവുമെന്ന വിമർശനമാണ് സി.പി.െഎക്ക്.
കേരള നേതൃത്വം ഇൗ വിഷയങ്ങളിൽ ഒരു വിമർശനവും പരസ്യമായി പ്രകടിപ്പിച്ചില്ലെന്നിരിക്കെ സംസ്ഥാന ഘടകത്തിൽ ഇല്ലാത്ത നേതാവായ ആനി രാജ അഭിപ്രായപ്രകടനം നടത്താൻ പാടില്ലായിരുന്നുവെന്നും സംസ്ഥാന ഘടകം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.