Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയാണ്​...

ബി.ജെ.പിയാണ്​ രാജ്യത്തി​െൻറ മുഖ്യശത്രു -ബിനോയ് വിശ്വം

text_fields
bookmark_border
ബി.ജെ.പിയാണ്​ രാജ്യത്തി​െൻറ മുഖ്യശത്രു -ബിനോയ് വിശ്വം
cancel

കോട്ടയം: ആർ.എസ്​.എസിനെ നയിക്കുന്ന ബി.ജെ.പിയാണ്​ രാജ്യത്തി​​​െൻറ മുഖ്യശത്രുവെന്ന്​ സി.പി.​െഎ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം. പാര്‍ട്ടി 23ാം പാര്‍ട്ടി കോണ്‍ഗ്രസിനെ തുടര്‍ന്നുള്ള മേഖല റിപ്പോര്‍ട്ടിങിൽ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യ ശത്രു ആരെന്ന് ബോധ്യപ്പെട്ടാല്‍ അതിനെ പരാജയപ്പെടുത്താനുള്ള മാര്‍ഗമാണ്​ കമ്യൂണിസ്​റ്റ്​ പാർട്ടികൾ ആ​േലാചിക്കേണ്ടത്​.അതിനായി വിശാലവേദി വേദിവേണമെന്ന് സി.പി.​െഎ നേരത്തെ പറഞ്ഞിരുന്നു. 

അതിനായി ഇന്ത്യയിലെ മതേതര ശക്തികള്‍ ഒരുമിക്കണം. എന്നാല്‍, പഴയ കോണ്‍ഗ്രസ് ബന്ധത്തി​​​െൻറ പേരിലാണ് സി.പി.​െഎ ഇത് പറയുന്നതെന്നായിരുന്നു പലരുടെയും കുറ്റപ്പെടുത്തല്‍. എന്നാല്‍, കുറ്റപ്പെടുത്തിയവരും ഇപ്പോള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. എല്ലാ രംഗത്തും എല്ലാവരും യോജിക്കുന്നവരെ കാത്തിരിക്കാനാവില്ല. യോജിക്കാവുന്ന രംഗങ്ങളില്‍ യോജിച്ച് ബി.ജെ.പിക്കെതിരെ പോരാടുകയാണ് വേണ്ടത്​. ഇന്ത്യയില്‍ എൽ.ഡി.എഫ്​ നയങ്ങള്‍ യാഥാർഥ്യബോധത്തോടെ പറയുന്നത്​ സി.പി.​െഎയാണെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsBinoy Viswammalayalam newsBJPBJP
News Summary - CPI Leader Binoy Viswam -Kerala News
Next Story