പ്രസംഗ മത്സരത്തിൽ വിധികർത്താവായി പന്ന്യനും
text_fieldsതിരുവനന്തപുരം: സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രെൻറ മറ്റൊരു മുഖമാണ് ചൊവ്വാഴ്ച യൂനിവേഴ്സിറ്റി കോളജിൽ കണ്ടത്. ഭരണകൂടങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടിയും യൂനിവേഴ്സിറ്റി കോളജിലെത്താറുള്ള നേതാവിന് പക്ഷേ, സംഘാടകർ ഇന്നലെ കൊടുത്തത് വിധികർത്താവിെൻറ ചുമതലയായിരുന്നു. പ്രസംഗമത്സരത്തിലെ വിധികർത്താക്കളായ ജി.എസ്. പ്രദീപ്, മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് എന്നിവർക്കൊപ്പമായിരുന്നു പന്ന്യെൻറ സ്ഥാനം.
കോളജ് കാലത്ത് ലഭിക്കാെത പോയതൊക്കെ ഇങ്ങനെയെങ്കിലും തിരിച്ചുകിട്ടുന്നതിൽ സന്തോഷമുണ്ടെന്ന് വിധിനിർണയത്തിനുശേഷം അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. ‘പ്രസംഗിക്കും എന്നല്ലാതെ ആദ്യമായാണ് വിധികർത്താവായി ഇരിക്കുന്നത്. പിള്ളേരൊക്കെ സ്മാർട്ടാണ്. സഭാകമ്പമില്ലാതെ സംസാരിക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്. വിദ്യാർഥിയായിരുന്ന കാലത്ത് വെളിയം ഭാർഗവനോട് ഒരു ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചതാണ് തെൻറ ജീവിതത്തിൽ വഴിത്തിരിവായത്. ചോദ്യം വിശദമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയിലെയും റഷ്യയിലെയും കമ്യൂണിസത്തിലെ വ്യത്യാസമായിരുന്നു എനിക്ക് അറിയേണ്ടത്. എെൻറ ചോദ്യം കേട്ട വെളിയം രവീന്ദ്രന് ഭാവിയുണ്ടെന്നും പൊതുചടങ്ങുകളിൽ സംസാരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു’-പന്ന്യൻ പറഞ്ഞു. ഇന്നത്തെ കുട്ടികൾക്ക് വിഷയം കൈകാര്യം ചെയ്യാനറിയാം, ചോദ്യം ചോദിക്കാനറിയാം, ചിന്തിക്കാനറിയാം. വേണ്ടത് പ്രോത്സാഹനം മാത്രം. പിന്നെ പിടിച്ചാൽ കിട്ടില്ല. മത്സരത്തിൽ പെങ്കടുത്ത ഏഴുപേർക്ക് നല്ലൊരു രാഷ്ട്രീയ ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.