കോഴിക്കോട് ലോങ് മാര്‍ച്ചില്‍നിന്ന് സംഘാടകര്‍ പിന്മാറി
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഇന്ന് കോഴിക്കോട് നടക്കുന്ന ലോങ് മാർച്ചിന്റെ സംഘാടകർക്കിടയിൽ ഭിന്നത.
സംഘാടകരിൽ ഒരു വിഭാഗം കടുത്ത ഇസ്ലാംഭീതി (ഇസ്ലാമോഫോബിയ) പ്രകടിപ്പിക്കുന്നതായും ഇക്കാരണത്താൽ സംഘാടനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായും ശ്രീജിത്ത് കണങ്ങാട്ടിൽ, സീന പാനോളി, ഷഫീഖ് സുബൈദ ഹക്കീം, ഷാഹിദ ഷാ തുടങ്ങിയവർ പറഞ്ഞു. പരിപാടിയുടെ സമാപനച്ചടങ്ങിൽ ഡൽഹി ജാമിഅ മില്ലിയ്യ വിദ്യാർത്ഥിനികളായ ആയിഷ റെന്നയും ലദീദയും പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതാണ് തങ്ങൾ മാറിനിൽക്കാൻ കാരണമെന്ന് ഇവർ പറയുന്നു.
കോഴിക്കോട്ടെ ലോങ് മാർച്ചിന്റെ സമാപനം ലദീദയോ ആയിഷയോ ഉദ്ഘാടനം ചെയ്യരുതെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തുവന്നത്. സമാപന സമ്മേളനത്തിൽ ഇവരുടെ സാന്നിധ്യം തുടക്കംമുതൽക്കേ തീരുമാനമായിരുന്നുവെങ്കിലും ഇവർ എതിർപ്പ് തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.