മാവോവാദി വേട്ട: ഏറ്റുമുട്ടല്‍ നടന്നെന്ന തോന്നല്‍ പൊതുസമൂഹത്തിനില്ളെന്ന് സി.പി.ഐ
text_fields
തിരുവനന്തപുരം: നിലമ്പൂരില്‍ പൊലീസും മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നെന്ന തോന്നല്‍ പൊതുസമൂഹത്തിനില്ളെന്ന് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്ട്രേറ്റ്തല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുംവരെ ഈ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നും നേതൃയോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ ഇടപെടലിനെ അംഗീകരിച്ച നിര്‍വാഹക സമിതിയില്‍ അതിന്‍െറ ചുവടുപിടിച്ചുള്ള ചര്‍ച്ചയാണ് നടന്നത്.
പൊലീസ് ഏറ്റുമുട്ടല്‍ നടന്നിരുന്നെങ്കില്‍ ഇരുഭാഗത്തും പരിക്കുണ്ടാവുമായിരുന്നെന്ന് കാനം രാജേന്ദ്രന്‍ വിശദീകരിച്ചു. യോഗത്തില്‍ സംസാരിച്ചവരെല്ലാം സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കേരളത്തിലെ ഇടതുപക്ഷ മനസ്സ് ഉള്‍ക്കൊള്ളുന്ന തരത്തിലായിരുന്നു അത്. അതിന് പൊതുസ്വീകാര്യത ലഭിച്ചെന്നും അംഗങ്ങള്‍ പറഞ്ഞു. മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കാനും ധാരണയായി. വിഷയത്തില്‍ ഇനി അധികം കാര്യങ്ങള്‍ പരസ്യമായി പറയേണ്ടതില്ളെന്നും ധാരണയായി.
പൊലീസിന്‍െറ ആത്മവീര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ളെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന സി.പി.ഐക്കുള്ള മറുപടിയല്ളെന്ന് യോഗത്തില്‍ സംസാരിച്ച കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സംസാരിച്ചത് പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിന് അനുസൃതമായാണ്. മാവോവാദികള്‍ ഉയര്‍ത്തുന്ന സാമൂഹികപ്രശ്നത്തില്‍ കാര്യമുണ്ടെങ്കില്‍ അത് ജനാധിപത്യപരമായി ചര്‍ച്ച ചെയ്യണമെന്നും കാനം പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ പ്രശ്നത്തില്‍ നടത്തിയ ഹര്‍ത്താലും മറ്റ് പ്രതിഷേധ പരിപാടികളും നല്ല ജനപങ്കാളിത്തത്തോടെ നടന്നു. ബി.ജെ.പി സഹകരണ മേഖലയെ വൈരാഗ്യത്തോടെ നേരിടുകയാണ്. കെ.വൈ.സി നല്‍കണമെന്ന നിര്‍ദേശം അംഗീകരിക്കാം. പക്ഷേ, ആര്‍.ബി.ഐ നിബന്ധന അംഗീകരിച്ചാല്‍ സഹകരണ ബാങ്കുകള്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കാന്‍ കഴിയില്ല. ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെയും അംഗങ്ങളെയും തീരുമാനിക്കുന്ന വിഷയം വ്യാഴാഴ്ചത്തെ നിര്‍വാഹക സമിതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ സി.പി.എമ്മുമായുള്ള ചര്‍ച്ച പൂര്‍ത്തിയായശേഷം ഡിസംബര്‍ 16ലെ യോഗത്തില്‍ പരിഗണിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.