സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ: ഡോ. പി.ജെ. ജെയിംസ് ജന. സെക്രട്ടറി
text_fieldsകോഴിക്കോട്: അഞ്ചു ദിവസമായി കോഴിക്കോട്ട് നടന്നുവന്ന സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ 12ാം പാർട്ടി കോൺഗ്രസ് സമാപിച്ചു. പുതിയ ജനറൽ സെക്രട്ടറിയായി ഡോ. പി.ജെ. ജെയിംസിനെ തെരഞ്ഞെടുത്തു.
സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രനാണ് ജെയിംസിന്‍റെ പേര് നിർദേശിച്ചത്. പാലാ സെന്‍റ് തോമസ് കോളജിൽ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്ന ഇദ്ദേഹം നിരവധി സാമ്പത്തിക ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
രൂപവത്കരണകാലം മുതൽ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സ്ഥാനമൊഴിയുന്ന കെ.എൻ. രാമചന്ദ്രൻ പോളിറ്റ് ബ്യൂറോ അംഗമായി തുടരും. മൂന്നംഗ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാനായി അഡ്വ. സാബി ജോസഫിനെ തെരഞ്ഞെടുത്തു. നടരാജൻ, ബന്ധു എന്നിവരാണ് മറ്റ് അംഗങ്ങൾ. 34 അംഗ കേന്ദ്ര കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിലുള്ള നവഫാഷിസ്റ്റ് ഭരണത്തിനെതിരെ ജനാധിപത്യ ശക്തികളുടെ ഐക്യനിര കെട്ടിപ്പടുക്കാനുള്ള തീരുമാനമാണ് കോൺഗ്രസ് കൈക്കൊണ്ടത്. 18 സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമായി 350ഓളം പ്രതിനിധികളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.