വിവാദത്തിലായത് ആഡംബര വിവാഹത്തിനെതിരെ നിയമസഭയിൽ നിലപാടെടുത്ത സി.പി.െഎ
text_fieldsതിരുവനന്തപുരം: ആഡംബര വിവാഹത്തെക്കുറിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ശക്തമായ നിലപാടെടുത്ത സി.പി.െഎയാണ് ഇപ്പോൾ സ്വന്തം എം.എൽ.എയുടെ മകളുടെ വിവാഹത്തിെൻറ പേരിൽ വിവാദത്തിലായത്.
മേയ് 10ന് സി.പി.െഎ നേതാവായ മുല്ലക്കര രത്നാകരനാണ് ആഡംബര വിവാഹത്തെക്കുറിച്ച് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചത്. ആഡംബര വിവാഹം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ അക്കമിട്ടു നിരത്തിയ മുല്ലക്കര രത്നാകരൻ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മകളുടെ ലളിതമായ വിവാഹം സഭയുടെ ശ്രദ്ധയിൽകൊണ്ടുവരുകയും ചെയ്തു. ആര്‍ഭാട വിവാഹങ്ങളില്‍ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥപ്രമാണിമാരും പങ്കെടുക്കരുതെന്ന് തീരുമാനിച്ചാല്‍ മാത്രം മതി ഇവ കുറയുമെന്ന നിർദേശം മുല്ലക്കര മുന്നോട്ടുെവക്കുകയും ചെയ്തു. അന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി താൻ തൃശൂരിലെ ആഡംബര വിവാഹത്തിൽപെട്ടുപോയ കഥ സഭയിൽ വിവരിക്കുകയും ചെയ്തു.
ബിനോയ് വിശ്വത്തിെൻറ മകളുടെ ലളിത വിവാഹം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. വിവാഹങ്ങളിലെ ആഡംബരവും ധൂര്‍ത്തും അവസാനിപ്പിക്കാൻ വ്യക്തികൾതന്നെ പരിശ്രമിച്ചാലേ കഴിയൂവെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞു. സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുകയും ബോധവത്കരണം നല്‍കുകയും ചെയ്ത് ഇത് ഒരുപരിധിവരെ തടയാൻ ശ്രമിക്കാം. വിവാഹസ്ഥലത്ത് ചെന്നാലേ വിവാഹം ആഡംബരമാണോ ലളിതമാണോയെന്ന് അറിയാന്‍ കഴിയൂ. വിവാഹം നടത്തുമ്പോള്‍ അത് ആര്‍ഭാടമാക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതി. ആര്‍ഭാടവിവാഹങ്ങള്‍ നിരവധി സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നത് സത്യമാണെന്നും മുഖ്യമന്ത്രി അന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.