ശ്രീറാം വെങ്കിട്ടരാമൻെറ കാറിടിച്ച സംഭവം; സർക്കാറിനും പൊലീസിനുമെതിരെ ജനയുഗം
text_fieldsതിരുവനന്തപുരം: െഎ.എ.എസ് ഉദ്യോഗസ്ഥൻ ഒാടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിെൻറ പശ ്ചാത്തലത്തിൽ എറണാകുളത്തെ പൊലീസ് ലാത്തിയടി അടക്കം ഉന്നയിച്ച് പൊലീസിെന തിരുത്തണം എന്ന് ആവശ്യപ്പെട്ട് സി.പി.െഎ മുഖപത്രം ‘ജനയുഗം’. എറണാകുളം സംഭവത്തിൽ ജില്ല കലക്ടറുടെ റിപ്പോർട്ടുണ്ടായിട്ടും ഗുരുതരമായ കൃത്യവി ലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർെക്കതിരെ നടപടി വൈകുന്നത് വിമർശനവിധേയമാണെന്ന് ജനയുഗം മുഖപ്രസംഗത്തിൽ പറ യുന്നു.
ഇത്തരം സംഭവങ്ങളിലെ നടപടികളിലെ കാലവിളംബം ചില സംഭവങ്ങളെങ്കിലും ആവർത്തിക്കാൻ ഇടയാക്കുന്നുവോയെന്ന സംശയം സ്വാഭാവികമാണെന്നും കുറ്റപ്പെടുത്തുന്നു. എറണാകുളം ഡി.െഎ.ജി ഒാഫിസ് മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിയടിയിൽ പരസ്യമായി പ്രതികരിക്കാൻ കഴിയാതെപോയ സി.പി.െഎ വീണുകിട്ടിയ അവസരത്തിൽ നെടുങ്കണ്ടം കസ്റ്റഡി മരണം അടക്കം ഉയർത്തിയാണ് രൂക്ഷവിമർശനം ഉന്നയിക്കുന്നത്.
‘കേരളം പ്രതീക്ഷിക്കുന്ന നടപടികളല്ല പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇത് തിരുവനന്തപുരം സംഭവത്തിൽ മാത്രമല്ല ഉണ്ടായത്. ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന കസ്റ്റഡിമരണങ്ങളുടെയും അലംഭാവങ്ങളുടെയും നീതിരഹിതമായ നടപടികളുടെയും പേരിൽ പൊലീസ് സംവിധാനത്തിനാകെ നാണക്കേട് ഉണ്ടാകുന്ന സാഹചര്യം ആത്യന്തികമായി ഭരണത്തിെൻറ സൽപേരിനെയും ബാധിക്കാൻ ഇടയാക്കുന്നുണ്ട്. നെടുങ്കണ്ടത്തെ കസ്റ്റഡിമരണത്തിെൻറ പേരിൽ ഇൗ സർക്കാർ കേൾക്കേണ്ടിവന്ന പഴിക്ക് കണക്കില്ല. എറണാകുളത്ത് സി.പി.െഎ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജും എം.എൽ.എക്ക് േപാലും പരിക്കേൽക്കാൻ ഇടയായതും സൃഷ്ടിച്ച വിവാദം കെട്ടടങ്ങിയിട്ടില്ല. കേരളം പ്രതീക്ഷിക്കുന്നതും എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുവെച്ചതുമായ പൊലീസ് നയത്തിന് വിരുദ്ധമാണിത്’ -ജനയുഗം പറയുന്നു.
െഎ.എ.എസ് ഉദ്യോഗസ്ഥൻ അമിത മദ്യലഹരിയിൽ ഒാടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥമേഖലയിലെയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണെന്നും പറയുന്നു. ഒരാളുടെ മരണത്തിന് കാരണമായ അപകടം വരുത്തിയ വ്യക്തിയുടെ രക്തപരിശോധനയെന്ന പ്രാഥമികകാര്യം പോലും പൊലീസ് ഉടൻ നടത്തിയില്ല. പ്രഥമവിവരറിപ്പോർട്ടിലും ബോധപൂർവമായ പിശകുകൾ എഴുതിച്ചേർത്തിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.