Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ നടത്തുന്നത്...

ഗവർണർ നടത്തുന്നത് നിഴൽയുദ്ധം, താൻപ്രമാണിത്തതോടെ പെരുമാറുന്നു; രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം

text_fields
bookmark_border
arif mohammed khan
cancel

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം. സർക്കാർ വിരുദ്ധ മാധ്യമങ്ങളുടെ അജണ്ടകൾക്ക് അനുസൃതമായി താൻപ്രമാണിത്തതോടെ പെരുമാറുകയാണ് ഗവർണറെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് മേനി നടിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ദൈനംദിന നടത്തിപ്പിൽ പ്രതിസന്ധി സൃഷ്ടിക്കാനുമാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

ഗവർണർ നടത്തുന്നത് നിഴൽ യുദ്ധമാണ്. ഭരണ സംവിധാനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോകുന്നു. ഇല്ലാത്ത അധികാരമുണ്ടെന്ന് ഭാവിച്ചാണ് ഗവർണറുടെ നീക്കങ്ങൾ. കേന്ദ്രത്തിന്‍റെ ഇംഗിതത്തിന് വഴങ്ങിയാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.

താൻ ചാൻസലറായ സർവകലാശാലകളെ രാജ്യാന്തര തലത്തിൽ അപഹാസ്യമാക്കുന്നു. ഗവർണർ സ്ഥാനത്തിന് യോജിച്ച നിലയിൽ പെരുമാറുന്നില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernorCPI Mouthpiece
News Summary - CPI Mouthpiece attack to Kerala Governor
Next Story