സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് സി. ദിവാകരനെ ഒഴിവാക്കി
text_fieldsകൊല്ലം: മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരനെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കി. കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസിൽ നടന്ന യോഗത്തിലാണ് കാനം വിരുദ്ധപക്ഷക്കാരൻ കൂടിയായ ദിവാകരനെ ഒഴിവാക്കിയത്. സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദൻ എന്നിവരെയും ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്‍.രാജന്‍, എന്‍.അനിരുദ്ധന്‍, പി.വസന്തം, കെ.പി.രാജേന്ദ്രന്‍, ഇ.ചന്ദ്ര ശേഖരന്‍, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് അംഗം) എന്നിവർ ദേശീയ കൗൺസിലിലേക്ക് ഇടംപിടിച്ചു. ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ദിവാകരൻ കേരളത്തിൽ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്കരിച്ചു.
അതേസമയം, തനിക്ക് ഗോഡ്ഫാദർമാരില്ലെന്നും ആരുടെയും സഹായത്തിൽ തുടരാനില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗോഡ്ഫാദർമാരെ താൻ അംഗീകരിക്കില്ല. മുതിർന്നവരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സി.പി.ഐയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കൈക്കൊള്ളേണ്ട രാഷ്ട്രീയ തീരുമാനങ്ങളും നിലപാടുകളും വ്യക്തമാക്കി പാർട്ടി കോൺഗ്രസിന് ഇന്ന് തിരശ്ശീല വീഴും. കഴിഞ്ഞ മൂന്നു ദിവസമായി പാർട്ടിയെ െമച്ചപ്പെടുത്തുന്നതിനുള്ള ചൂടേറിയ ചർച്ചകൾക്കാണ് പാർട്ടി കോൺഗ്രസ് സാക്ഷ്യം വഹിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സമ്മേളനത്തിൽ ചില തിരുത്തുകളും പ്രതിനിധികൾ മുന്നോട്ടുവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.