മതേതര ശക്തികളുടെ കൂട്ടായ്മയെന്നാൽ തെരഞ്ഞെടുപ്പ് സഖ്യമല്ല -സുധാകർ റെഡ്ഢി
text_fieldsമലപ്പുറം: ആർ.എസ്.എസിനാൽ നയിക്കപ്പെടുന്ന ബി.ജെ.പിയാണ് രാജ്യത്തിെൻറ മുഖ്യശത്രുവെന്നും അവരെ നേരിടാൻ വിശാല ഇടത് മതേതര െഎക്യം വേണമെന്നും സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി. മലപ്പുറത്ത് സി.പി.െഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര ശക്തികളുടെ കൂട്ടായ്മയെന്നാൽ തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും അത് ഒാരോ സംസ്ഥാനത്തും തെരഞ്ഞെടുപ്പ് സാഹചര്യത്തിന് അനുസരിച്ച് വ്യത്യസ്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യവും ഭരണഘടനയും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മതേതരകക്ഷികൾ ഒന്നിച്ചുനിന്ന് അത് സംരക്ഷിക്കണം. ഇടത് െഎക്യം സുപ്രധാനമാണ്. അതില്ലാതെ വിശാല മതേതരമുന്നേറ്റം സാധ്യമല്ല.
സംഘ്പരിവാർ നേതൃത്വം നൽകുന്ന ഫാഷിസ്റ്റ് ഭരണത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ ജനപിന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ചിറങ്ങണം. കോർപറേറ്റുകളുടെ സഹായത്തോടെ മാധ്യമങ്ങളെ വിലയ്ക്കെടുത്ത് മികച്ച ഭരണമാണ് നടക്കുന്നതെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. 75 ശതമാനം മാധ്യമങ്ങളും കോർപറേറ്റുകളുടെ പിടിയിലാണ്.
ഗോരക്ഷയുടെ പേരിൽ മാത്രം 30ലധികം പേർ കൊല്ലപ്പെട്ട രാജ്യമാണിത്. അതിൽ 24 പേരും മുസ്ലിംകളായിരുന്നു. ഇൗ ആൾക്കൂട്ടത്തെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതിക്ക് തന്നെ പറയേണ്ടിവന്നു. സാമൂഹിക വിരുദ്ധരാണിവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരു ഘട്ടത്തിൽ പറഞ്ഞു. എന്നാൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അവർക്ക് വീരപരിവേഷം ചാർത്തിക്കൊടുത്തതോടെ പിന്നെ ആരും അനങ്ങിയില്ല.
യു.പി.എ സർക്കാറിെൻറ നവ ഉദാരവത്കരണ നയങ്ങൾ ഫാഷിസ്റ്റ് പിന്തുണയോടെ നടപ്പാക്കുകയെന്നത് മാത്രമാണ് മോദി സർക്കാർ ചെയ്യുന്നത്. രാജ്യത്തിെൻറ 71 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനത്തിെൻറ കൈവശമാണ്. മോദി അധികാരത്തിൽ വരുേമ്പാൾ ഇത് 49 ശതമാനമായിരുന്നെന്നും സുധാകർ റെഡ്ഢി പറഞ്ഞു. ബിനോയ് വിശ്വം പരിഭാഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.