Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെ​​ങ്കൊടിപിടിച്ച്​...

ചെ​​ങ്കൊടിപിടിച്ച്​ സെൽഫി എടുത്തും വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്​റ്റാകേണ്ടത്​; സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ മുഖപത്രം

text_fields
bookmark_border
ചെ​​ങ്കൊടിപിടിച്ച്​ സെൽഫി എടുത്തും വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്​റ്റാകേണ്ടത്​;   സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ മുഖപത്രം
cancel

കണ്ണൂർ: 'ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചക്കുത്തിയും ചെ​​ങ്കൊടിപിടിച്ച്​ സെൽഫി എടുത്തും രാഷ്​ട്രീയ എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്​റ്റാകേണ്ടത് എന്ന മിനിമം ബോധ്യം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക്​ കഴിഞ്ഞില്ല..... രാമനാട്ടുകര സ്വർണ്ണക്കടത്തുകേസിൽ സി.പി.എം ബന്ധമുള്ള ക്വ​ട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെട്ട പശ്​ചാത്തലത്തിൽ സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ മുഖപത്രത്തിൽ ലേഖനം. 'നൈതിക രാഷ്​ട്രീയത്തി​െൻറ പ്രസക്​തിയും ക്രമിനൽവൽക്കരണവും'എന്ന തലക്കെ​​ട്ടിലാണ്​ വെള്ളിയാഴ്​ച ഇറങ്ങിയ 'ജനയുഗം'പത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചത്​. സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ. പി. സ​ന്തോഷ്​ കുമാറാണ്​ ലേഖനം എഴുതിയിരിക്കുന്നത്​. ഒരുവേള പാർട്ടിക്കോ നേതൃത്വത്തി​നോ ഇത്തരം വളർന്നുവരുന്ന ക്വ​ട്ടേഷൻ സംഘാംഗങ്ങളെ നിയന്ത്രിക്കാനോ തിരുത്താനോ സാധിച്ചില്ലെന്നും ലേഖകൻ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ വിധത്തിൽ രാഷ്​ട്രീയത്തിൽ വർധിച്ചുവരുന്ന ക്രമിനിൽവത്​കരണത്തെ സംബന്ധിച്ചുള്ള വിശദമായ കുറിപ്പാണ്​ ലേഖനം. സംസ്​ഥാനത്തെ ബി.ജെ.പി ഘടകത്തെ നി​ശിതമായി വിമർ​ശിച്ച്​ തുടങ്ങുന്ന എഴുത്തിൽ ​സി.പി.എമ്മി​െൻറ നിലവിലെ നേതൃത്വത്തിനെതിരെയും ഒളിയമ്പുകൾ എയ്യുകയാണ്​.

കള്ളക്കടത്ത്​ -ക്വ​ട്ടേഷൻ സംഘങ്ങളുമായി നേരിട്ട്​ ബന്ധമുള്ള, അതിൽ പ്രതികളാക്ക​പ്പെടുന്ന യുവാക്കൾ, ഇടതുരാഷ്​ട്രീയ പ്രസ്​ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്​തുത ഞെട്ടിപ്പിക്കുന്നതാണെന്ന്​ സന്തോഷ്​ കുമാർ ചൂണ്ടിക്കാട്ടുന്നു.

'കണ്ണൂരിൽ കമ്മ്യൂണിസ്​റ്റ്​ പ്രസ്​ഥാനം വളന്നുവന്ന ചരി​ത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത്​ എന്നാണ്​ മനസ്സിലാക്കേണ്ടത്​. ഏത്​ വഴിയിലൂടെയും പണം ഉണ്ടക്കാനും ആഡംബര ജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കാനും വിപരീതവേഷം സൃഷ്​ടിച്ച്​ 'ആണത്തഭാഷണങ്ങൾ'നടത്താനും സ്വന്തം പാർട്ടിയെ അതിസമർഥമായി ഉപയോഗപ്പെടുത്താനുമാണ്​ ഇവർ ചെയ്​തത്​. മാഫിയ പ്രവർത്തനങ്ങളെ തള്ളിപറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവർക്ക്​ മടിയുണ്ടായിരുന്നില്ല. ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷ പ്രസ്​ഥാനത്തി​െൻറയും ഭാവിക്ക്​ അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ്​ എന്ന്​ സ്വയം വിമർശനപരമായി ഉർക്കൊള്ളമെന്നും' ലേഖനത്തിൽ പാർട്ടി നേതൃത്വത്തിന്​ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

ആകാശ്​ തില്ല​ങ്കേരിയെ പോലെയുള്ള ഇത്തരം ക്വ​ട്ടേഷൻ സംഘാംഗങ്ങൾക്ക്​ പാർട്ടിയുടെ ചിറകിലേറി​ സമൂഹമാധ്യമങ്ങളിൽ കിട്ടുന്ന വൻ സ്വീകാര്യതയോട്​ സി.പി.എം ജാ​ഗ്രത പുലർത്തണമെന്നും പറയുന്നു. 'തില്ലങ്കരിയുടെ ചരിത്ര പൈതൃകം പ്രശസ്​തമാക്കിയ ഉത്തമ കമ്മ്യൂണിസ്​റ്റ്​ ആയി ക്രിമിനൽ കേസിലെ പ്രതികളെ ആടയാളപ്പെടുത്തുന്ന ഫേസ്​ബുക്ക്​ പോസ്​റ്റുകൾക്ക്​പോലും ലഭിക്കുന്ന വൻ സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യ ചെയ്യേണ്ട ഒന്നാണ്​'.

കണ്ണൂരിലെ അക്രമരാഷ്​ട്രീയത്തി​െൻറ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റം ക്രിനിനൽവത്​കണണത്തി​െൻറ ഭാഗമാണെന്നും കുറിപ്പിൽ വിലയിരുത്തുന്നു. 'മുൻകാലങ്ങളിൽ രാഷ്​ട്രീയ പ്രശ്​നങ്ങളിൽ പ്രതിരോധം തീർത്തിരുന്നത്​ അതതു പ്രദേശത്തെ പ്രധാന പ്രവർത്തകർ ആയിരുന്നെങ്കിൽ, ഇപ്പോൾ അത്​ പുറത്തുളള സംഘങ്ങളിലേക്ക്​ മൈമാറ്റ​ം ചെയ്യ​പ്പെട്ടു' എന വരികളിൽ പാർട്ടിക്ക്​ ക്വ​ട്ടേഷൻ സംഘാംഗങ്ങളുമായുള്ള ബന്ധമാണ്​ സൂചിപ്പിക്കുന്നത്​. പലപ്പോഴും രാഷ്​ട്രീയ പാർട്ടികളുടെ തലവേദനയായി ഇത്തരം സംഘങ്ങൾ പിന്നീട്​ മാറുന്നു. ക്രിമിനൽ പ്രവർത്തനവും കൊലപാതകവും ക്വ​ട്ടേഷനും പൊട്ടിക്കലും നടത്തിയല്ല കമ്മ്യൂണിസ്​റ്റ്​ പ്രസ്​ഥനങ്ങൾ ഈ മണ്ണിൽ വളർന്നതെന്നും എഴുത്തിൽ സൂചിപ്പിക്കുന്നുണ്ട്​.

'നമ്മുക്കിടയിൽ പ്രവർത്തിക്കുന്നവർ കേസിൽ പ്രതികളാകു​േമ്പാൾ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്​. നിതാന്തമായ ശ്രദ്ധയും, കരുതലും, സ്വയം വിമർശനവും ഓരോ പാർട്ടി ഘടകങ്ങൾക്കും എപ്പോഴും ആവശ്യമാണ്​' എന്നും പാർട്ടിയെ ഓർമപ്പെടുത്തുന്ന വരികളോടെയാണ്​​ ലേഖനം അവസാനിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPICPM
News Summary - CPI newspaper with stand against CPM
Next Story