ശൈലജക്കെതിരെ അതൃപ്തി മറയ്ക്കാതെ സി.പി.െഎ; സി.പി.എമ്മിന് കത്തുനൽകി
text_fieldsതിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജക്കെതിരെ അസംതൃപ്തിയും ആരോപണവുമായി സി.പി.െഎ രംഗത്ത്. ബാലാവകാശ കമീഷൻ അംഗങ്ങളായി തങ്ങൾ നിർദേശിച്ചവരെ ഒഴിവാക്കിയതിലാണ് സി.പി.െഎ പ്രതിഷേധം. വിഷയത്തിൽ തങ്ങളുടെ അതൃപ്തി സി.പി.െഎ രേഖാമൂലം സി.പി.എമ്മിനെ അറിയിച്ചിട്ടുമുണ്ട്. ഇതോടെ ബാലാവകാശ കമീഷൻ വിഷയത്തിൽ ഇടതുമുന്നണിക്കകത്തെ തർക്കം മറനീക്കി പുറത്തുവന്നു.
കഴിഞ്ഞദിവസം ചേർന്ന ഇടതുമുന്നണി യോഗം ശൈലജ, തോമസ് ചാണ്ടി എന്നിവർക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്തില്ലെന്നാണ് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ വ്യക്തമാക്കിയത്. മുന്നണിയിൽ ചർച്ച ചെയ്യാത്തതിനെ തുടർന്നാണ് ശനിയാഴ്ച സി.പി.െഎ രേഖാമൂലം പ്രതിഷേധം അറിയിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സി.പി.ഐ കത്തുനല്‍കിയത്.
ബാലാവകാശ കമീഷന് അംഗങ്ങളായി കൊല്ലം ജില്ല പഞ്ചായത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സമിതി അധ്യക്ഷയായിരുന്ന അഡ്വ. ബീനാ റാണി, സെക്രട്ടേറിയറ്റിലെ നിയമവകുപ്പില്‍നിന്ന് ജോയൻറ് സെക്രട്ടറിയായി വിരമിച്ച കെ. ദിലീപ് കുമാര്‍ എന്നിവരെ ആയിരുന്നു സി.പി.ഐ നാമനിര്‍ദേശം ചെയ്തിരുന്നത്. ഇക്കാര്യം ആരോഗ്യവകുപ്പിനെ രേഖാമൂലംതന്നെ അറിയിക്കുകയും ചെയ്തിരുന്നു.
അംഗങ്ങളാകാൻ ഇവരും അപേക്ഷയും നല്കി. ഇവരെ അഭിമുഖത്തിനു പോലും വിളിച്ചില്ലത്രേ. ഇതിനിടെ കമീഷൻ അംഗത്തിെൻറ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്കെതിരെ ഹൈകോടതി പരാമർശമുണ്ടാകുകയും രണ്ട് ബാലാവകാശ കമീഷന് അംഗങ്ങളുടെ നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഒഴിവുവന്നയിടങ്ങളിലേക്ക് തങ്ങളുടെ പ്രതിനിധികളെ പരിഗണിക്കണമെന്നാണ് സി.പി.ഐയുടെ അവകാശവാദം. വിഷയത്തിൽ സി.പി.എമ്മിെൻറ ഇടപെടലുണ്ടാകണെമന്നും സി.പി.െഎ ആവശ്യപ്പെടുന്നു.
എന്നാൽ, സി.പി.െഎ നേതാക്കൾ തെൻറയും നേതാക്കളാണെന്നും എല്ലാ വിഷയത്തിലും പിന്തുണ നൽകുന്ന സി.പി.െഎ നേതാക്കൾ തനിക്കെതിരെ കത്തുനൽകുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു ശൈലജയുടെ പ്രതികരണം. വിവാദവുമായി ബന്ധപ്പെട്ട കത്തല്ല സി.പി.െഎ നൽകിയതെന്നും അവർ പ്രതിഷേധമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.