സിൽവർ ലൈനിൽ സി.പി.ഐ; ചില തിരുത്തലുകൾ വേണ്ടിവരും
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ കടുത്ത വിമർശനവുമായി സി.പി.ഐ. പൊലീസും ഉദ്യോഗസ്ഥരും തിരുത്തണമെന്നും ഉദ്യോഗസ്ഥർ ധിറുതി കാട്ടരുതെന്നും അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ്ബാബു പ്രതികരിച്ചു. ചില കാര്യങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് തിരുത്തൽ വേണം. ചില ഉദ്യോഗസ്ഥർ എടുക്കുന്ന സമീപനം വളരെ വളരെ ആശങ്ക ഉണ്ടാകുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം.
പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹിക ആഘാത പഠനത്തിലും സർക്കാർ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.ഐയുടെ അഭിപ്രായം. പദ്ധതിയെ എതിർക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന്‍റെ ശത്രുക്കളല്ല. രാഷ്ട്രീയപ്രേരിതമായി വരുന്നവരെയും കിടപ്പാടം നഷ്ടപ്പെടുന്നവരെയും വേർതിരിച്ച് കാണണം. ആെരയും വേദനിപ്പിച്ചും ദുഃഖത്തിലാക്കിയും പദ്ധതി നടപ്പാക്കില്ലെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി വിശദീകരിച്ചത്. അതിലെ അവധാനത പൊലീസും ഉദ്യോഗസ്ഥരും കാണിക്കണം. അനാവശ്യമായി ധിറുതി കാട്ടരുത്.
സമാധാന അന്തരീക്ഷത്തിലേ മന്നോട്ടുപോകാനാകൂ. ഉദ്യോഗസ്ഥർ എന്തിനാണ് ധിറുതി കാട്ടുന്നത്. ആശങ്ക പരിഹരിച്ചാൽ ജനങ്ങൾ തന്നെ പ്രതിപക്ഷത്തിനെതിരെ വരും. സർക്കാറിനെയും സർക്കാറിനെ അനുകൂലിക്കുന്നവരെയും പ്രതിക്കൂട്ടിൽ നിർത്താൻ ബോധപൂർവ ശ്രമം നടക്കുന്നു. അതിന്‍റെ യാഥാർഥ്യം മനസ്സിലാക്കാൻ കുേറക്കൂടി ജനങ്ങളിലേക്ക് പോകണം. തീവ്ര സ്വഭാവമുള്ളവരാണ് സിൽവർ ലൈൻ പ്രക്ഷോഭത്തിലെന്ന സി.പി.എം നിലപാടല്ല സി.പി.ഐയുടേതെന്ന് വ്യക്തമാക്കുന്നതാണ് പ്രകാശ് ബാബുവിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.