രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഒന്നിക്കണം – സി.പി.െഎ ദേശീയ സെമിനാർ
text_fieldsമലപ്പുറം: രാജ്യത്തിെൻറ മതേതരത്വം കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്ന് സി.പി.ഐ ദേശീയ സെമിനാർ. മലപ്പുറത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ‘ഭാരതദര്‍ശനം: കെ. ദാമോദരന്‍ സ്മാരക ദേശീയ സെമിനാര്‍’ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ ആർ.എസ്.എസ് നിരന്തരം വെല്ലുവെളിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം എല്ലാ വിഭാഗം ജനങ്ങളുടെതുമാവണമെന്ന് അദ്ദേഹം പറഞ്ഞു. എതിര്പ്പിെൻറ സ്വരമുള്ളവരെ രാജ്യേദ്രാഹികളും അര്‍ബന്‍ നക്സലുകളുമാക്കുകയാണ്.
കമ്യൂണിസ്റ്റുകാര്‍ ഇതിലും വലിയ പോരാട്ടങ്ങളും പ്രതിസന്ധികളും അതിജീവിച്ചവരാണെന്നും രാജ പറഞ്ഞു. സത്യന് മൊകേരി അധ്യക്ഷത വഹിച്ചു. വി. ചാമുണ്ണി, പി.പി. സുനീര്‍, ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജമ്മു-കശ്മീര്‍ സി.പി.ഐ സെക്രട്ടറി മിസ്റാബ്, കോഴിക്കോട് ജില്ല സെക്രട്ടറി ടി.വി. ബാലന്, ആലങ്കോട് ലീലാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. ജില്ല അസി. സെക്രട്ടറി അജിത് കൊളാടി സ്വാഗതവും പി. സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.